റിക്കോര്‍ഡിന്റെ മേളപ്പെരുക്കത്തില്‍്… ഒരേ സമയം നാല് വാദ്യോപകരണങ്ങള്‍ വായിച്ചാണ് ചന്ദ്രബോസ് യുആര്‍എഫ്‌വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായത്

EKM-GENNUSവൈപ്പിന്‍: ഒരേ സമയം നാല് വാദ്യോപകരണങ്ങള്‍ വായിച്ചു പുതുവൈപ്പ് സ്വദേശിയായ പി സി ചന്ദ്രബോസ് യുആര്‍എഫ്‌വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായി. തുടര്‍ച്ചയായി ഒരു മണിക്കൂറും മൂന്നു മിനിറ്റും വാദ്യോപകരണങ്ങള്‍ വായിച്ചാണു വേള്‍ഡ് റിക്കോര്‍ഡിലേക്ക് കയറിയത്. കഴിഞ്ഞ ദിവസം എറണാകുളം മറൈന്‍ ഡ്രൈവില്‍ ഹരിതോത്സവത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. ചെമ്പട മേളം, ശിങ്കാരിമേളം, ശിങ്കാരി ഫോക്ക് എന്നിവ കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്.

ലിംക ബുക്ക് ഓഫ് റിക്കോര്‍ഡില്‍  സ്വന്തം പേരിലുള്ള  20 മിനിറ്റ് റിക്കോര്‍ഡ് തിരുത്തിയാണ്  ഒരു  മണിക്കൂര്‍ മൂന്നു മിനിറ്റ് എന്ന പുതി സമയത്തിലേക്ക് കടന്നത്.  യുആര്‍എഫിന്റെ ജൂറിയംഗം ഡോ. സുനില്‍ ജോസഫിന്റെ മേല്‍നാട്ടത്തിലായിരുന്നു ഈ പ്രകടനം. ചടങ്ങില്‍ കൗണ്‍സിലര്‍ ഗ്രെയ്‌സി ജോസഫ്, പി.സി. തോമസ്, ഹരിതോത്സവം പ്രസിഡന്റ് മാത്യൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  നേരത്തെ  രണ്ട് ഏഷ്യന്‍ റിക്കോര്‍ഡും ഒരു വേള്‍ഡ് ഐക്കണ്‍ റിക്കോര്‍ഡും കരസ്ഥമാക്കിയ  ചന്ദ്രബോസ് ഞാറക്കല്‍ ടാലന്റ് പബ്ലിക് സ്കൂളിലെ സംഗീത അധ്യാപകനാണ്.

Related posts