ച​ന്ദ്ര​ൻ ​ഉ​ണ്ണി​ത്താ​ന്‍റെ കൊ​ല​പാ​ത​കത്തിലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം; പ്രതികളെ അറസ്റ്റു ചെയ്യാതെയുള്ള സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ബി​ജെ​പി

പ​ന്ത​ളം: ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ര​ന്പാ​ല കു​റ്റി​യി​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​നെ ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന്‍റെ അ​റി​വോ​ടെ ന​ട​ന്ന ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ ന​ട​ത്തു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി​പി​എം ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളി​ൽ 18 വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ബി​ജെ​പി, ബി​എം​എ​സ് സം​ഘ​ട​ന​ക​ളു​ടെ ഓ​ഫീ​സു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി. പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണ്. നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts