ഒ​രു വ​ർ​ഷം 97 ഹ​ർ​ത്താ​ലോ..? അ​വി​ശ്വ​സ​നീ​യ​മെ​ന്ന് ഹൈ​ക്കോ​ട​തി; സംസ്ഥാനത്തെ  ഹർത്താലുകളെ രൂക്ഷമായി വിമർശിച്ച കോടതിയുടെ നിരീക്ഷണം ഇങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ഹ​ർ​ത്താ​ൽ അ​തീ​വ ഗു​രു​ത​ര പ്ര​ശ്ന​മാ​ണെ​ന്നും ഒ​രു വ​ർ​ഷം 97 ഹ​ർ​ത്താ​ൽ ന​ട​ന്നെ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ര്‍​ത്താ​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ന്‍​ഡ​സ്ട്രി പ്ര​സി​ഡ​ന്‍റ് ബി​ജു ര​മേ​ശ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ഹ​ർ​ത്താ​ൽ സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ർ​ത്താ​ലു​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ എ​ന്തു ന​ട​പ​ടി​യാ​ണ് എ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ത്താ​ലി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണോ​യെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ഇ​തി​നു മ​റു​പ​ടി​യാ​യി വ്യാ​പാ​രി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ന​ഗ​ര​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്രാ​മ​ങ്ങ​ളെ​യാ​ണ് ഹ​ർ​ത്താ​ൽ ബാ​ധി​ക്കു​ന്ന​തെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ ഏ​ഴു ദി​വ​സം മു​ന്പ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​രിനു കൊണ്ടുവരാൻ സാധിക്കില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.

Related posts