മ​രു​ത​യി​ൽ മാ​വോ​യി​സ്റ്റു സാന്നിധ്യം വീണ്ടും;പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോലീസ്; വെ​ടി​യൊ​ച്ച കേ​ട്ട​താ​യി നാ​ട്ടു​കാ​ർ ഇല്ലെന്ന് മ​ല​പ്പു​റം എ​സ്പി

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് മ​രു​ത​യി​ലെ വ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ത​ണ്ട​ർ​ബോ​ൾ​ട്ട് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. കേ​ര​ള, ത​മി​ഴ്നാ​ട് പോ​ലീ​സും സം​യു​ക്ത പ​രി​ശോ​ധ​ന​യാ​രം​ഭി​ച്ചു. വ​ഴി​ക്ക​ട​വ് മ​രു​ത​യി​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി വ​ള​യാ​നു​ള​ള ത​മി​ഴ്നാ​ട് സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. മ​രു​ത കു​ട്ടി​പ്പാ​റ​ക്ക് സ​മീ​പം മാ​വോ​യി​സ്റ്റ് ക്യാം​പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഒ​രു സം​ഘം മ​രു​ത വ​ഴി​യും കേ​ര​ള പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും നാ​ടു​കാ​ണി​യോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ചു​ര​ത്തി​ലും അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 28ന് ​മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടാ​സ്ക് ഫോ​ഴ്സ് വ​ന​ത്തി​ൽ പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സം​ശ​യി​ക്കു​ന്ന മേ​ഖ​ല​യാ​ണ് മ​രു​ത​യി​ലെ ഈ ​വ​ന​പ്ര​ദേ​ശം.
എ​ന്നാ​ൽ, പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തി​ട്ടി​ല്ലെ​ന്ന് മ​ല​പ്പു​റം എ​സ്പി അ​റി​യി​ച്ചു. മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തു​ർ​ത്ത​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts