മലയാളി മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് ചാനല്‍ മേധാവി അറസ്റ്റില്‍

ചാനല്‍ മേധാവിയെ പീഡനത്തിന് അറസ്റ്റ് ചെയ്തു. രാഹുല്‍ സൂരിയെന്ന ചാനല്‍ ഹെഡാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരേ പരാതി നല്കിയത് ഈ ചാനലില്‍ തന്നെ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകയാണ്. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ചാനലിന്റെ മേധാവിയാണ് രാഹുല്‍ സുരി.

തന്നെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചാബിബേഗ് പോലീസാണു രാഹുലിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതി ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലാണ് താമസിക്കുന്നത്.രാഹുല്‍ രണ്ടുമൂന്നുതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും യുവതി മൊഴി നല്‍കി.

Related posts