ഗൾഫുകാരന്‍റെ ന്യൂജെൻ വാറ്റു കേന്ദ്രം; വാറ്റ് സംവിധാനം കണ്ട് ഞെട്ടി എക്സൈസ്; പിടിച്ചെടുത്തത് 600 ലിറ്റർ കോടയും 75 ലിറ്റർ ചാരായവും

 

കൊ​ല്ലം: തൊ​ടി​യൂ​രി​ൽ ന്യൂ ​ജ​ൻ വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ടി​യൂ​ർ വ​ട​ക്ക് സൈ​ക്കി​ൾ മു​ക്കി​ന് സ​മീ​പം ഫാ​ത്തി​മ മ​ൻ​സി​ലി​ൽ നൂ​റു​ദീ​ന്‍റെ വീ​ട്ടി​ൽ നി​ന്നും അ​റു​നൂ​റ് ലി​റ്റ​ർ കോ​ട​യും എ​ഴു​പ​ത്തി അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

ലോ​ക്ക് ഡൗ​ൺ പ്ര​മാ​ണി​ച്ച് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന ചാ​രാ​യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത് നൂ​റുദീ​ന്‍റെ വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ 200 ലി​റ്റ​റി​ന്‍റെ ഇ​രു​മ്പ് ബാ​ര​ലി​ൽ​കോ​പ്പ​ർ ട്യൂ​ബ് ഘ​ടി​പ്പി​ച്ച് മു​റി​ക്കു​ള്ളി​ൽ സി​മ​ന്‍റ് കൊ​ണ്ട് നി​ർ​മി​ച്ച ടാ​ങ്ക് ഉ​ണ്ടാ​ക്കി വെ​ള്ളം നി​റ​ച്ച് ക​ന്നാ​സി​ലേ​ക്ക്‌ ചാ​രാ​യം വാ​റ്റി​യെ​ടു​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ടു.

ഗ​ൾ​ഫ് നാ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നൂ​റു​ദീ​ൻ ഗ​ൾ​ഫ് നാ​ട്ടി​ലെ മു​റി​ക​ളി​ൽ ചാ​രാ​യം വാ​റ്റാ​ൻ ന​ട​പ്പാ​ക്കി വ​ന്ന രീ​തി​യാ​ണ് വീ​ട്ടി​ൽ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​ൽ വി​ജി​ലാ​ൽ, കി​ഷോ​ർ. സു​ധീ​ർ ബാ​ബു, സ​ന്തോ​ഷ്‌, സ​ജി​കു​മാ​ർ, സു​ജി​ത് , റാ​സ് മി​യ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു

 

Related posts

Leave a Comment