മി​ല്യ​ൻ ജാ​ക്ക്പോ​ട്ട്, ട്ര​ക്ക്സ്, തോ​ക്ക്..! ഇവിടെ വാ​ക്സീ​ൻ സ്വീ​ക​രി​ച്ചാ​ൽ സ​മ്മാ​ന​പ്പെ​രു​മ​ഴ

വെ​സ്റ്റ് വെ​ർ​ജി​നി​യ: വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​വാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് വെ​സ്റ്റ് വെ​ർ​ജി​നി​യ.

ഗ​വ​ർ​ണ​ർ ജിം ​ജ​സ്റ്റി​സാ​ണ് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മൗ​ണ്ട​ൻ സം​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന വെ​സ്റ്റ് വെ​ർ​ജി​നി​യാ​യി​ലെ 40 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ 33 ശ​ത​മാ​നം പൂ​ർ​ണ ഡോ​സ് സ്വീ​ക​രി​ച്ച​വ​രാ​ണ്.

ഏ​റ്റ​വും പു​തി​യ സി​ഡി​സി റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു 51 ശ​ത​മാ​നം പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ഒ​രു ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും, 41 ശ​ത​മാ​നം പൂ​ർ​ണ​മാ​യും ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ 43ാം സ്ഥാ​ന​ത്താ​ണ് വെ​സ്റ്റ് വെ​ർ​ജി​നി​യ.

കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ൽ ഒ​രു മി​ല്യ​ണ്‍ ലോ​ട്ട​റി, ട്ര​ക്കു​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ആ​ജീ​വ​നാ​ന്ത ഹ​ണ്ടിം​ഗ്, ഫി​ഷിം​ഗ് ലൈ​സെ​ൻ​സു​ക​ൾ, സ്റ്റേ​റ്റ് പാ​ർ​ക്കി​ലേ​ക്കു​ള്ള സൗ​ജ​ന്യ പാ​സു​ക​ൾ ഇ​തി​നെ​ല്ലാം പു​റ​മെ ക​സ്റ്റം മേ​യ്സ് റൈ​ഫി​ൾ​സും, ഷോ​ട്ട് ഗ​ണ്‍​സും ഉ​ൾ​പ്പെ​ടു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ സ​മ്മാ​ന​ങ്ങ​ൾ പ​ല​തും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​തി​ലൊ​ന്നും ഗ​ണ്‍ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment