‘ചാര്‍ലി ‘യ്ക്ക് ഒരു വയസ് ! എന്തുകൊണ്ട് ഈ സിനിമ പ്രിയപ്പെട്ടതായി ? ഓര്‍മ്മകള്‍ പങ്കുവച്ച് ദുല്‍ഖര്‍

24-1482559000-19-1445260667-dulquer-salmaan-and-parvathy-as-charlie-and-tessaമലയാളക്കരയുടെ യുവമനസുകള്‍ കൈനീട്ടി സ്വീകരിച്ച ചാര്‍ലി സിനിമ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായെന്ന ഓര്‍മ്മപ്പെടുത്തലുമായി നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡിക്യുവിന്റെ വളര്‍ച്ചയ്ക്ക് കാരണമായ ചാര്‍ലി എന്ന സിനിമയെക്കുറിച്ചും അതിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഡിക്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ചാര്‍ലി റിലീസായിട്ട് ഒരു വര്‍ഷമായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്റെ ജീവിതത്തെ മാറ്റിമറിച്ച സിനിമയായിരുന്നു അത്. ആദ്യാവസാനം ആ സിനിമ തന്ന സന്തോഷം വലുതാണ്. വളരെയധികം ആളുകള്‍ ആ സിനമയെ സ്‌നേഹിച്ചു. അതിലൂടെ എന്നെയും സ്‌നേഹിച്ചു. ഏറ്റവും പ്രധാനമായി സംസ്ഥാന അവാര്‍ഡും ലഭിച്ചു. കല്‍പ്പനച്ചേച്ചി ഇന്നും നമ്മുടെയൊക്കെ ഹൃദയങ്ങളിലുണ്ട്.

ആശ്ചര്യകരവും അവിസ്മരണീയവുമായ പ്രകടനങ്ങള്‍ നടത്തിയ വേണുസാര്‍ (നെടുമുടി വേണു), സൗബിന്‍, ചെമ്പന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത എന്റെ പ്രിയ താരങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പാറുവും (പാര്‍വതി) പിക്‌സിയു(അപര്‍ണ)മായിരുന്നു ലേഡി സൂപ്പര്‍ താരങ്ങള്‍.
ചാര്‍ലി എന്നും എനിക്ക് പ്രിയപ്പെട്ട സിനിമയായിരിക്കും. ചാര്‍ലിയാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായിരുന്നു. സിനിമയുടെ പിന്നില്‍ പ്രവര്‍്ത്തിച്ചവരെയും  അതിനെ വിജയിപ്പിച്ചവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.’

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, തിരക്കഥാകൃത്ത് ഉണ്ണി ആര്‍, ചിത്രത്തിന് സംഗീതമൊരുക്കിയ ഗോപീസുന്ദര്‍, നിര്‍്മ്മാതാക്കളായ ജോജു, ഷിബിന്‍ എന്നിവരെയും ഡിക്യു പോസ്റ്റില്‍ അനുസ്മരിച്ചിട്ടുണ്ട്.

ചിത്രത്തിലെ ചാര്‍ലിയുടെ ഒരു ഫോട്ടോയും ഡിക്യു പോസ്റ്റ് ചെയ്തിട്ടുണ്ട്. നവമാധ്യമങ്ങളില്‍ വളരെ സജീവമായ ഡിക്യുവിന്റെ പോസ്റ്റ് വൈറലായത് നിമിഷങ്ങള്‍ കൊണ്ടാണ്.

Related posts