നേ​ര​റി​യാ​ന്‍ ആ​രെ​ത്തും? സ്വർണത്തിനും ലൈഫിനും പിന്നാലെ ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നും അഴിമതിയിൽ; സ​ര്‍​ക്കാ​രി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലും ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​രിനെ​തി​രേ കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ളു​ടെ മാ​ര​ത്ത​ണ്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി.

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നാ​ണ് കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​തി​രേ പു​തി​യ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ 11 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് മ​ന്ത്രി ഉ​ന്ന​യി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കൈ​മാ​റി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രാ​യ 18,000 പേ​ര്‍​ക്ക് അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 10,000 രൂ​പ വി​ല​യു​ള്ള ടൂ​ള്‍ കി​റ്റ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

കേ​ര​ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​യാ​ണ് 18 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി നി​യോ​ഗി​ച്ച​ത്. എ​ന്നാ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ 4,000 രൂ​പ​യു​ടെ ടൂ​ള്‍ കി​റ്റാ​ണു വാ​ങ്ങി​യ​ത്.

11 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​തു​വ​ഴി ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് ആ​രൊ​ക്കെ​യാ​ണു വീ​തി​ച്ചെ​ടു​ത്ത​ത് എ​ന്നു ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. പ​രാ​തി​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ക.

ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​ബി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഏ​ജ​ന്‍​സി​ക​ളാ​ണ് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള ക​ര​കൗ​ശ​ല വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ ആ​രോ​പ​ണ​സ്ഥാ​ന​ത്ത് നി​ര്‍​ത്തി​യു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​റി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

ഏ​ത് അ​ന്വേ​ഷ​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​ക്കു​ക​യെ​ന്ന​താ​ണ് സി​പി​എം ഉ​റ്റു​നോ​ക്കു​ന്ന​ത്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നും ബി​ജെ​പി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment