ചാത്തനും കുടുംബത്തിന് ഇനി പേടികൂടാതെ അന്തിയുറങ്ങാം; നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി രാ​മ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ്

പി​റ​വം: വ​ർ​ഷ​കാ​ല​ത്ത് ചോ​ർ​ന്നൊ​ലി​ച്ച് ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​വ​ന​യി​ൽ ചാ​ത്ത​നും കു​ടും​ബ​ത്തി​നും ഇ​നി പു​തി​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം. രാ​മ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ജാ​ഗ്ര​ത സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കി​ഴു​മു​റി കോ​ള​നി​യി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന കു​ടും​ബ​ത്തി​ന് പു​തി​യ വീ​ടൊ​രു​ക്കി​യ​ത്.

ചാ​ത്ത​നും, ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​റെ ദു​രി​ത​ത്തി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട രാ​മ​മം​ഗ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. എ​ബി വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​തി​യ വീ​ടി​ന്‍റെ ഗ്ര​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ലു​വ റൂ​റ​ൽ എസ്പി രാ​ഹു​ൽ ആ​ർ. നാ​യ​ർ നി​ർ​വ​ഹി​ച്ചു.

മു​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ. ബി​ജു​മോ​ൻ, പു​ത്ത​ൻ​കു​രി​ശ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സാ​ജ​ൻ സേ​വ്യ​ർ, രാ​മ​മം​ഗ​ലം എ​സ്ഐ എം.​പി. എ​ബി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മി​നി​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. സു​രേ​ഷ്കു​മാ​ർ, വാ​ർ​ഡം​ഗം ശോ​ഭ​വ​ന ശി​വ​രാ​ജ​ൻ, എ​സ്.​എ​ൻ. സി​താ​ര, ജി​നു സി. ​ചാ​ണ്ടി, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി. ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts