മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​വൈ​സ​ർ വീ​ണു മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ സൂ​പ്പ​ർ​വൈ​സ​ർ വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി വി.​ആ​ർ. ശ​ര​ത് (24) മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​ര​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

സം​ഭ​വ​ത്തി​ൽ ദൂ​രു​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​വൈ​റ്റി​ല​യി​ലെ മെ​ട്രോ​യു​ടെ 863- ാം തൂ​ണി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗ​ർ​ഡ​റി​നു സ​മീ​പ​ത്തു കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ​ക്കു​ശേ​ഷം ത​ട്ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ശ​ര​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് ക​യ​റി​നി​ൽ​ക്കാ​നാ​യി നി​ർ​മി​ച്ച താ​ത്ക്കാ​ലി​ക പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​യ​റ​വേ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഉ​ട​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts