ചേ​ല​ക്ക​ര​യി​ലെ ക്വാ​റി​ക്കു സമീപം മുതലാ‍ളിയുടെ ബന്ധുക്കൾ ഉണ്ട്;  വാ​ഴ​ക്കോ​ട് ക്വാ​റി​യി​ലാകുമ്പോൾ ആരും അറിയില്ല;  തൃശൂരിലെ ക്വാറി അപകടത്തിൽ രക്ഷപ്പെട്ട ബംഗാളി പറ‍യുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട് ക്വാ​റി​യി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​തു മ​റ്റൊ​രു ക്വാ​റി​യി​ൽ​നി​ന്നെ​ത്തി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യെ​ന്നു​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി ചോ​ട്ടു ക്രൈം ​ബ്രാ​ഞ്ചി​നു മൊ​ഴി​ന​ൽ​കി.

സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട നൗ​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചേ​ല​ക്ക​ര​യി​ലു​ള്ള മ​റ്റൊ​രു ക്വാ​റി​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ളി​ൽ അ​ഞ്ചു കി​ലോ​യി​ല​ധി​കം ജ​ലാ​റ്റി​ൻ സ്റ്റി​ക്കും വ​ൻ​തോ​തി​ൽ ഡി​റ്റ​ണേ​റ്റ​റു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​രി​ക്കേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യ​ത്തി​ന് പ​രി​ക്കേ​റ്റ​വ​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

ചേ​ല​ക്ക​ര​യി​ലെ ക്വാ​റി​ക്കു സ​മീ​പം ഉ​ട​മ​യു​ടെ നി​ര​വ​ധി ബ​ന്ധു​ക്ക​ൾ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും അ​വി​ടെ​വ​ച്ച് നി​ർ​വീ​ര്യ​മാ​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് വാ​ഴ​ക്കോ​ട്ടേ​ക്കു കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​രി​ക്കേ​റ്റ​വ​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ചേ​ല​ക്ക​ര​യി​ലെ ക്വാ​റി​യേ​ക്കാ​ൾ ആ​ഴ​മു​ള്ള ക്വാ​റി​യാ​ണ് വാ​ഴ​ക്കോ​ട്ടേ​തെ​ന്നും അ​തി​നാ​ൽ ശ​ബ്ദം അ​ധി​കം പു​റ​ത്തേ​ക്കു വ​രി​ല്ലെ​ന്ന​തി​നാ​ലാ​ണ് ഇ​വി​ടേ​ക്കു നി​ർ​വീ​ര്യ​മാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​തെ​ന്നു​മാ​ണ് മൊ​ഴി. എ​ന്നാ​ൽ ഇ​ത് അ​ന്വേ​ഷ​ണ​സം​ഘം പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചി​ട്ടി​ല്ല.

എ​പ്പോ​ഴാ​ണ് ചേ​ല​ക്ക​ര​യി​ൽ​നി​ന്നും ഇ​ത്ര​യേ​റെ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വാ​ഴ​ക്കോ​ട്ടേ​ക്കു ക​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തു ക​ർ​ശ​ന​മാ​യ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ള്ള സ​മ​യ​ത്ത് ഇ​ത്ര​യും ഉ​ഗ്ര​സ്ഫോ​ട​ക​ശേ​ഷി​യു​ള്ള ജ​ലാ​റ്റി​ൻ സ്റ്റി​ക്കും ഡി​റ്റ​ണേ​റ്റ​റു​ക​ളും ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

ചേ​ല​ക്ക​ര​യി​ലെ ക്വാ​റി​യി​ലും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തും.പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രു​ടെ മൊ​ഴി​കൂ​ടി ഇ​നി​യും രേ​ഖ​പ്പെ​ടു​ത്താ​നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മൊ​ഴി​ക​ളും ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​ശ​ശി​കു​മാ​ർ രേ​ഖ​പ്പെ​ടു​ത്തി.

എ​ക്സ്പ്ലോ​സീ​വ്സ്, ഫോ​റ​ൻ​സി​ക് വ​കു​പ്പു​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷ​മേ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക്രൈം​ബ്രാ​ഞ്ച് ക​ട​ക്കു​ക​യു​ള്ളൂ.

Related posts

Leave a Comment