ഭാര്യയേയും മക്കളെയും വിവരം അറിയിച്ചിട്ടും കൂട്ടിക്കൊണ്ടു പോകാനായി ആരും എത്തിയില്ല, ദുഃഖിതനായി ഇരിക്കവെ മകന്റെ വിളിയെത്തി; ഹാഷിം വീട്ടിലേക്ക്…

കൊല്ലം: നാ​ലു വ​ർ​ഷം മു​ന്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ ഹാ​ഷി​മി​നെ കൂ​ട്ടി​ക്കൊ​ണ്ട ു പോ​കാ​നാ​യി മ​ക​ൻ നാ​സ​റും സ​ഹോ​ദ​ര​ൻ റ​ഹീ​മും എ​സ്എ​സ് സ​മി​തി​യി​ലെ​ത്തി.

കൊ​ട്ടി​യം മു​സ്ലീം പ​ള്ളി​യി​ൽ അ​വ​ശ നി​ല​യി​ൽ ക​ണ്ടതി​നെ​ത്തു​ട​ർ​ന്ന് 2018 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കൊ​ട്ടി​യം പോ​ലീ​സാ​ണ് ഹാഷിമിനെ െ എ​സ്എ​സ് സ​മി​തി​യി​ൽ കൊ​ണ്ട ു വ​ന്ന​ത്.​

ആം​ഗ്യ ഭാ​ഷ​യി​ൽ മാ​ത്രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന ഇ​യാൾക്ക് സം​സാ​ര ശേ​ഷി ഇ​ല്ല എ​ന്നാ​ണ് പോ​ലീ​സും സ​മി​തി അ​ധി​കൃ​ത​രും ക​രു​തി​യി​രു​ന്ന​ത്.

ആ​രോ​ടും മി​ണ്ടാതെ ​ഇ​തേ നി​ല​യി​ൽ ര​ണ്ട ുവ​ർ​ഷം തു​ട​ർ​ന്ന ഹാ​ഷിം യാ​ദൃ​ശ്ചി​ക​മാ​യി സ​മീ​പ​ത്തു​ണ്ടായി​രു​ന്ന ആ​ളോ​ട് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​സാ​ര​ശേ​ഷി​യു​ണ്ടെന്ന് ​എ​സ്എ​സ് സ​മി​തി അ​ധി​കൃ​ത​ർ​ക്ക് മ​ന​സ്‌​സി​ലാ​യ​ത്.

തു​ട​ർന്ന് ഹാഷിമുമാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ൽ സ്വ​ന്തം സ്ഥ​ലം തി​രു​വ​നന്ത​പു​രം ബീ​മ​ാപ​ള്ളി​യാ​ണെ​ന്നും, മു​ന്പ് ചാ​ല​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

ഏ​ക മ​ക​ൻ നാ​സ​ർ വി​ദേ​ശ​ത്താ​ണെ​ന്നും, ഭാ​ര്യ തി​ത്തി​യും പെ​ണ്‍​മ​ക്ക​ളാ​യ റ​സീ​ന, ത​ബീ​ല, ഫാ​സി​ല എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി പ​രി​സ​ര​ത്ത് ഉ​ണ്ടെന്നും ​അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഹാഷിം മു​ന്പ് ജോ​ലി​ചെ​യ്തി​രു​ന്ന ബീ​മ​ാപ​ള്ളി കു​രു​വി ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു വ​ർ​ഷം മു​ന്പ് മ​ക്ക​ളെ ക​ണ്ടെത്തി​യി​രു​ന്നു.

ഹാ​ഷിം എ​സ്എ​സ് ​സ​മി​തി​യി​ൽ ഉ​ണ്ടെന്നു​ള്ള വി​വ​രം അ​റി​ഞ്ഞി​ട്ടും മി​ക്ക​പ്പോ​ഴും വീ​ട് വി​ട്ട് പോ​വു​ക​യും ഭാ​ര്യ​യും മ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും ചെ​യ്യു​ന്ന ഇയാളെ കൂ​ട്ടി​ക്കൊ​ണ്ട ു പോ​കാ​ൻ വീ​ട്ടു​കാ​ർ താ​ല്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല.

ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും വി​വ​രം അ​റി​യി​ച്ചി​ട്ടും കൂ​ട്ടി​ക്കൊ​ണ്ട ു പോ​കാ​നാ​യി ആ​രും വ​രാ​ത്ത​തി​ൽ ദുഃ​ഖി​ത​നാ​യി ഇ​രി​ക്ക​വെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി കഴിഞ്ഞദിവസം മ​ക​ന്‍റെ ഫോ​ണ്‍ വി​ളി എത്തു​ന്ന​ത്.

എ​സ്എ​സ് സ​മി​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാൾക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Related posts

Leave a Comment