വികസനം തേടുന്ന ചെങ്ങന്നൂർ;  മാന്നാറിൽ വേണ്ടത് പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം

ഡൊമിനിക് ജോസഫ്
ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പ​ട്ട​ണ​ത്തി​നൊ​പ്പം വ​ള​ർ​ന്നു​വ​രു​ന്ന മ​റ്റൊ​രു പ്ര​ദേ​ശ​മാ​ണ് മാ​ന്നാ​ർ.​നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ള്ള മാ​ന്നാ​റി​ന്‍റെ വി​ക​സ​നം ഇ​നി​യും അ​ക​ലെ​യാ​ണ്. പ്ര​ശ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സം​ഗ​മ ഭൂ​മി​കൂ​ടി​യാ​ണ് മാ​ന്നാ​ർ.​

പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഈ​റ്റി​ല്ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന മാ​ന്നാ​റി​ന്‍റെ വെ​ങ്ക​ലപെ​രു​മ ലോ​കപ്ര​ശ​സ്ത​മാ​ണ്.​എ​ന്നാ​ൽ വേ​ണ്ട​ത്ര പ​ര​ിഗ​ണ​ന മാ​ന്നാ​റി​ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക്ക് മു​ന്നി​ൽ നി​ര​വ​ധി വി​ക​സ​ന​ങ്ങ​ൾ മാ​ന്നാ​റി​ന് ഉ​ണ്ടാ​ക​ണ​മെ​ന്ന പൊ​തു ആ​വ​ശ്യം വോ​ട്ട​ർ​മാ​ർ വയ്ക്കുകയാണ്.

മാ​ന്നാ​റി​ൽ നി​ന്ന് ഉ​യ​രു​ന്ന ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്ന് പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​മാ​ണ്.​വെ​ങ്ക​ലപാ​ത്ര​നി​ർ​മാ​ണം, വെ​ള്ളി ആ​ഭ​ര​ണ നി​ർ​മാ​ണം,സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണം,ഇ​ഷ്ടി​ക നി​ർ​മാണം,തീ​പ്പെ​ട്ടിക്കൊള്ളി വ്യ​വ​സാ​യം തു​ട​ങ്ങി നി​ര​വ​ധി പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ൾ മാ​ന്നാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു.​ഇ​ന്ന് പേ​രി​ൽ മാ​ത്ര​മാ​യി എ​ല്ലാം ഒ​തു​ങ്ങു​ക​യും ഇല്ലാതാവുകയുമാണ്.​

ഇ​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളേ​യും പു​ന​രുജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം.​വെ​ങ്ക​ല​പെ​രു​മ നി​ല​നി​ർ​ത്തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൈ​തൃ​ക​ഗ്രാ​മ പ​ദ്ധ​തി ആ​രം​ഭി​ക്ക​ണം.​ഒ​രു കാ​ല​ത്ത് മാ​ന്നാ​റി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യെ ത​ന്നെ നി​യ​ന്ത്രി​ച്ചി​രു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മായിരുന്നു അ​ലി​ഡ് സ്വി​ച്ച്ഗി​യ​ർ ഫാ​ക്ട​റി.​ ഇത് ഇ​ന്ന് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്.​നൂ​റുക​ണ്ക്കി​ന് തൊ​ഴി​ലാ​ള​ക​ൾ​ക്ക് പ്ര​ത്യ​ക്ഷ​മാ​യും ഇ​തി​ലേ​റെ പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ നൽകിയിരുന്ന ഈ ​സ്ഥാ​പ​നം പുനരുജ്ജീ​വി​പ്പി​ക്കാൻ വേ​ണ്ട ന​ട​പ​ട​കി​ൾ പു​തി​യ എം​എ​ൽ​എ സ്വീ​ക​രി​ക്ക​ണം.​

ശാപമായി മാറുന്ന ഗതാഗതക്കുരുക്ക്
മാ​ന്നാ​റി​ന് ശാ​പ​മാ​യി മാ​റി​ക്കൊണ്ടി​രി​ക്കു​ക​യാ​ണ് ഗ​താ​ഗ​തക്കുരു​ക്ക്. അ​നു​ദി​നം ഗ​താ​ഗ​ത​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന മാ​ന്നാ​റി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഇ​നി​യു​മെത്തിയിട്ടില്ല. ​മാ​ന്നാ​ർ ടൗ​ണ്‍,തൃ​ക്കു​ര​ട്ടി ക്ഷേ​ത്രം, സ്റ്റോ​ർ​ജം​ഗ്ഷ​ൻ എ​ന്നി​വിട​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം.​കൂ​ടാ​തെ ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ബൈ​പാ​സ് നി​ർ​മി​ക്ക​ണം.​നി​ല​വി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്ക​ണം.​

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​മാ​ണ് മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ.​അ​പ്പ​ർ​കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​ര​ട്ടി​ശേ​രി പാ​ട​ശേ​ഖ​ര​ത്ത് ഇ​രു​പ്പൂ​കൃ​ഷി ന​ട​പ്പി​ലാ​ക്കു​വാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഇ​പ്പോ​ഴും വേ​ണ്ട​ത്ര വി​ക​സ​നം എ​ത്താ​ത്ത പാ​വു​ക്ക​ര,വ​ള്ളക്കാ​ലി, ഇ​ര​മ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ നി​ർ​മി​ക്ക​ണം.​കു​ടി​വെ​ള്ള ക്ഷാ​മം ഏ​റെ​യു​ള്ള ഇ​വി​ട​ങ്ങ​ളി​ൽ ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണം.​വ​ർ​ഷ​കാ​ല​ത്ത് പോ​ലും കു​ടി​വെ​ള്ള ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ൾ.​മാ​ന്നാ​റി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്നു​ള്ള​താ​ണ് മ​റ്റൊ​രു ആ​വ​ശ്യം.

ടൂറിസ സാധ്യതകൾ ഏറെ
​ടൂ​റി​സ​ത്തി​ന് ഏ​റെ സാ​ധ്യ​ത​ക​ളു​ള​ള പ്ര​ദേ​ശ​മാ​ണ് മാ​ന്നാ​ർ.​മാ​ന്നാ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ​രു​മ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി തീ​ർ​ത്ഥാ​ട​ന ടൂ​റി​സ​വും ന​ട​പ്പി​ലാ​ക്കാ​വു​ന്ന​താ​ണ്. മാ​ന്നാ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍ററി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണം.​

ഏ​ക്ക​ർ ക​ണ​ക്കി​ന് വ​സ്തു​വും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ കാ​ട് ക​യ​റി ന​ശി​ക്കു​ന്ന​ത്. പോ​ളി​ഞ്ഞു വീ​ഴാ​റാ​യ ഡോ​ക്​ടേ​ഴ്സ് ക്വാ​ട്ടേ​ഴ്സു​ക​ൾ പൊ​ളി​ച്ചു നീ​ക്കി പു​തി​യ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​ര​ണം -തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള​ആ​ണ് വോ​ട്ട​ർ​മാ​ർ മാ​ന്നാ​റി​ൽ നി​ര​ത്തു​ന്ന​ത്.

Related posts