കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ  യു​വാ​വി​നെ  തമിഴ്നാട്ടിൽ നിന്ന് പൊക്കി ഷാഡോ പോലീസ്; റിമാന്‍റ് ചെയ്ത് കോടതിയും

ഒ​റ്റ​പ്പാ​ലം: കൊ​ല​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യ അ​ന്പ​ല​പ്പാ​റ ദീ​പു വ​ധ​ക്കേ​സി​ലെ പ്ര​തി അ​ന്പ​ല​പ്പാ​റ ക​ണ്ണ​മം​ഗ​ലം പൊ​തു​വാ​യി​ൽ​വീ​ട്ടി​ൽ പ്ര​ശാ​ന്തി​നെ (28) യാ​ണ് ഒ​റ്റ​പ്പാ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. അ​ന്പ​ല​പ്പാ​റ അ​റ​വ​കാ​ട് പു​ഞ്ച​പ്പാ​ട​ത്ത് കു​ണ്ടി​ൽ​വീ​ട്ടി​ൽ ദീ​പു (23) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് പ്ര​ശാ​ന്ത് പ്ര​തി​യാ​യ​ത്.

കേ​സി​ലെ വി​ചാ​ര​ണ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ​താ​യി​രു​ന്നു ഇ​യാ​ൾ. പ്ര​ത്യേ​ക ഷാ​ഡോ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

2013 സെ​പ്റ്റം​ബ​ർ 30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കെഎസ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ദീ​പു​വി​നെ ക​ണ്ണ​മം​ഗ​ല​ത്ത് വൈ​ദ്യു​തി​പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ത​മി​ഴ്നാ​ട്ടി​ലെ സ​ത്യ​മം​ഗ​ലം പു​ളി​യം​പ​ട്ടി​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts