ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​ക​യാ​യി ​നവ മാ​ധ്യ​മ കൂ​ട്ടാ​ഴ്മ​യാ​യ ച​ങ്ക്സ് മ​ന​യി​ൽ

ച​വ​റ : ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ന​വ മാ​ധ്യ​മ കൂ​ട്ടാ​ഴ്മ​യാ​യ ച​ങ്ക്സ് മ​ന​യി​ൽ കു​ടി​വെ​ള്ള കി​ണ​ർ നി​ർ​മ്മി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​യി. ജ​ല​നി​ധി പൈ​പ്പി​ലൂ​ടെ മാ​ത്രം ജ​ല​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന മ​ന​യി​ൽ ല​ക്ഷം വീ​ട് കോ​ള​നി നി​വാ​സി​ക​ൾ​ക്കാ​ണ് ഈ ​പു​ണ്യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്ന​ത്.

ജ​ല​ത്തി​നാ​യി വ​ള​രെ​യേ​റെ ക്ലേ​ശ​ക​ര​മാ​യി കോ​ള​നി നി​വാ​സി​ക​ൾ ക​ഴി​യു​ന്നു​വെ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ച​ങ്ക്സ് മ​ന​യി​ൽ ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. പ​ന്മ​ന​മ​ന​യി​ൽ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്്കൂ​ളി​ലെ 1996 – 97 വ​ർ​ഷ​ത്തി​ലെ എ​സ് എ​സ് എ​ൽ സി ​പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഇ​ത്.

ഇ​വ​ർ ഒ​ത്തൊ​രു​മി​ച്ച​പ്പോ​ൾ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക ന​ർ​ഗീ​സ് ബീ​ഗം കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം കോ​രി കു​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ അ​ഹ​മ്മ​ദ് മ​ൺ​സൂ​ർ, ച​ങ്ക്സ് പ്ര​വ​ർ​ത്ത​ക​രാ​യ ന​ബീ​ൽ, ന​വാ​സ്, ഷാ ​ന​വാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Related posts