സമരമെന്ന് കേട്ടാൽ ഇപ്പം ഓക്കാനം..!​പര​സ്പ​രം പാ​ലൂ​ട്ടു​ന്ന ശ​ത്രു​ക്ക​ളാണ് സിപിഎമ്മും ബിജെപിയുമെന്ന് രമേശ് ചെന്നിത്തല

ക​ണ്ണൂ​ർ: സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ർ​ക്കാ​ർ മാ​നേ​ജ്മെ​ന്‍റി​ന് തീ​റെ​ഴു​തി​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ണ്ണൂ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ പ​ഠി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് 45,000 രൂ​പ​യാ​യി​രു​ന്നു ഫീ​സ് വ​ർ​ധി​പ്പി​ച്ച​തെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ല​ക്ഷ​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തി. സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സു​ക​ളി​ൽ സ​ർ​ക്കാ​ർ തോ​റ്റു​കൊ​ടു​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ന് സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം പോ​ലും ഹൈ​ക്കോ​ട​തി ഇ​പ്പോ​ൾ റ​ദ്ദാ​ക്കി.

എ​ന്നാ​ൽ ഇ​തി​നെ​തി​രേ സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ അ​പ്പീ​ൽ​പോ​കാ​ൻ ത​യാ​റാ​ക​ണം. ഗെ​യി​ൽ, വി​ഴി​ഞ്ഞം വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മാ​ണോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പി​ണ​റാ​യി വി​ജ​യ​ൻ ഹി​റ്റ്ല​റാ​ണോ.

എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ സ​മ​ര​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത​കാ​ണി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​യി മാ​റി. ക​മ്യൂ​ണി​സ്റ്റ് കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി ഭ​രി​ക്കു​ന്പോ​ൾ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ത​ക​ർ​ക്കു​വാ​ൻ വേ​ണ്ടി എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് പ​ര​സ്പ​രം പാ​ലൂ​ട്ടു​ന്ന ശ​ത്രു​ക്ക​ളാ​ണി​വ​ർ.

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ​താ​ക ഉ​യ​ർ​ത്തി​യ ആ​ർ​എ​സ്എ​സ് നേ​താ​വ് മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​രേ കേ​സെ​ടു​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​ഡി. മു​സ്ത​ഫ, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, ജോ​ണി നെ​ല്ലൂ​ർ, ഉ​മ്മ​ർ എം​എ​ൽ​എ, കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts