ചർച്ചയിൽ സജീവമായി പേരുണ്ടാകും ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ഗോവിന്ദാ… ഇ​ട​തു​മു​ന്ന​ണി ചെ​റി​യാ​ൻ ഫി​ലി​പ്പി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് രണ്ടാം തവണ;  ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ….

 

കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ് ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ചെ​റി​യാ​ൻ ഫി​ലി​പ്പ് വ​രു​മെ​ന്ന സൂ​ച​ന ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ​ജീ​വ​മാ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പി​നു സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു ഇ​ട​തു​ക്യാ​മ്പി​ൽ നി​ന്ന​ട​ക്ക​മു​ള്ള വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ജോ​ൺ ബ്രി​ട്ടാ​സ്, ടി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു.

40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ചെ​റി​യാ​ൻ ഫി​ലി​പ് ര​ചി​ച്ച “കാ​ൽ നൂ​റ്റാ​ണ്ട്’ എ​ന്ന രാ​ഷ്ട്രീ​യ ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് പു​തു​താ​യി ര​ചി​ക്കു​ന്ന​ത്. “ഇ​ട​തും വ​ല​തും’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പു​സ്ത​ക​വും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം പ​ക​ർ​ത്തു​ന്ന​താ​യി​രി​ക്കും.

ചാ​ര​ക്കേ​സ് വി​വാ​ദം കൊ​ടു​മ്പി​രി​ക്കൊ​ണ്ട കാ​ല​ത്ത് ക​രു​ണാ​ക​ര പ​ക്ഷ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പി​ന്‍റെ പു​തി​യ ഗ്ര​ന്ഥം വി​വാ​ദ​ത്തി​നു വ​ഴി​വ​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ചെ​റി​യാ​ൻ ഫി​ലി​പ്പി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത്. നാ​ലു വ​ർ​ഷം മു​ൻ​പും അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ത​ഴ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment