ഒ​റ്റ​ക്ക​ണ്ണ​നാ​വി​ല്ല, പ്ര​തി​ക​രി​ക്കും; സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പ് യു​ട്യൂ​ബ് ചാനൽ തുടങ്ങുന്നു


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പ് യു​ട്യൂ​ബ് ചാ​ന​ലു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു. ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ന്ന കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ചാ​ന​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ൽ‌ ആ​രം​ഭി​ക്കും.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​റ്റ​ക്ക​ണ്ണ​നാ​വി​ല്ലെ​ന്നും ന​യം തി​ക​ച്ചും സ്വ​ത​ന്ത്ര​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് പു​തി​യ ചാ​ന​ൽ സം​ബ​ന്ധി​ച്ച് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ശ്നാ​ധി​ഷ്ടി​ത​മാ​യി​രി​ക്കു​മെ​ന്നും ഏ​തു വി​ഷ​യ​ത്തി​ലും വ​സ്തു​ത​ക​ൾ നേ​രോ​ടെ തു​റ​ന്നു​കാ​ട്ടു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്പ് കോ​ൺ​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി നീ​ക്കം ന​ട​ത്തു​ന്നെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ കേ​ര​ള സ​ഹൃ​ദ​യ വേ​ദി​യു​ടെ അ​വു​ക്കാ​ദ​ർ​കു​ട്ടി ന​ഹ പു​ര​സ്കാ​രം ചെ​റി​യാ​ൻ ഫി​ലി​പ്പി​നു സ​മ്മാ​നി​ക്കു​ന്ന​ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഇ​ത് ചെ​റി​യാ​ൻ കോ​ൺ​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment