വീണ്ടും ഭീതി വിതച്ച് പക്ഷിപ്പനി; കോഴിയിറച്ചി വില ഇടിയുന്നു

കോഴിക്കോട്: പെ​രു​ന്നാ​ളി​നും വി​ഷു​വി​നും താ​ഴെ​ ഇ​റ​ങ്ങാ​തി​രു​ന്ന കോ​ഴി​യി​റ​ച്ചി​വി​ല ആ​ല​പ്പു​ഴ​യി​ലെ പ​ക്ഷി​പ്പ​നി​യി​ല്‍ ത​ട്ടി കു​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ​ല​യി​ട​ത്തും കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന കു​റ​ഞ്ഞി​ട്ടു​ണ്ട്.

270ല്‍ ​എ​ത്തി​യ കോഴിയിറച്ചി വി​ല കോ​ഴി​ക്കോ​ട്ട് പ​ല​യി​ട​ത്തും താ​ഴോ​ട്ടി​റ​ങ്ങി 240ല്‍ ​എ​ത്തി​യി​ട്ടു​ണ്ട്. മു​ന്പും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​രു​ന്നു.​ ശ​ക്ത​മാ​യ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ചൂ​ടു കാ​ര​ണം കോ​ഴി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ‍ വി​ല​കു​തി​ച്ചു​ക​യ​റി​യ​ത്.

പെരുന്നാളും വിഷുവും അടുത്ത ടുത്ത് എത്തിയതോടെ വില 270ലേക്ക് എത്തുകയായിരുന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റു​ത​ന, എ​ട​ത്വ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു പ​ക്ഷി​പ്പ​നി​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment