കൊറോണ ഭീതിയിൽ കോഴിയിറച്ചിവിലയിടിഞ്ഞു! തമിഴ്നാട്ടിൽ കോഴിയിറച്ചി മൊത്തവില കിലോയ്ക്ക് 40 രൂപയായി; ചില്ലറ വില 67 രൂപ

തിരുവനന്തപുരം: കൊറോണ ഭീതിയിൽ തമിഴ്നാട്ടിൽ കോഴിയിറച്ചിവില കുത്തനേയിടിഞ്ഞു. മൊത്തക്കച്ചവട വില കിലോയ്ക്ക് 40 രൂപയായിട്ടാണ് ഇടിഞ്ഞത്.

കോഴിഫാമുകൾ കൂടുതലുള്ള നാമക്കൽ, പല്ലടം, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് കോഴിയിറച്ചിവില കിലോയ്ക്ക് 40 രൂപയായി കുറഞ്ഞു. ഇവിടങ്ങളിൽ ചില്ലറ വില 67 രൂപയാണ്.

ഞായറാഴ്ചകളിൽപോലും കോഴിയിറച്ചി വാങ്ങാൻ തമിഴ്നാട്ടിൽ ആളെത്തുന്നില്ല. രണ്ടാഴ്ചയായി ഇറച്ചിവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ കോഴിവില ഇടിഞ്ഞത് കേരളത്തിലും പ്രതിഫലിച്ചു.

തിരുവനന്തപുരത്ത് പാളയം, ചാല വിപണിയിൽ മൊത്തവില 70 രൂപമുതലാണ്. ചില്ലറ വില 80 രൂപവരെയുണ്ട്. കോഴിയിറച്ചി വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് വിപണികളിലുള്ളത്.

കേരള വിപണിയിൽ 130 രൂപ മുതൽ 140 രൂപവരെയായിരുന്നു നേരത്തേ കോഴിയിറച്ചിക്കുണ്ടായിരുന്നത്.

കൊറോണയുടെ പേരിൽ തമിഴ് നാട്ടിൽ വാട്സ് ആപ് പ്രചാരണമാണ് കോഴിയിറച്ചി വാങ്ങുന്നതിൽ നിന്ന് ആൾക്കാരെ പിന്തിരിപ്പിക്കുന്നത്.
പക്ഷിപ്പനികൂടി റിപ്പോർട്ട് ചെയ്തതോടെ കോഴിയിറച്ചി വിപണി വീണ്ടും ഇടിയുമെന്ന ആശങ്കയാണ് കോഴിവ്യാപാരികൾക്കുള്ളത്.

Related posts

Leave a Comment