ജിഷ്ണുവിന്റെയും പ്രിയങ്കയുടേയും പ്രണയവിവാഹമായിരുന്നു! സ്വര്‍ണാഭരണങ്ങളും മറ്റും കാണാനില്ല; യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവിന്റെ പരാതി

കു​ണ്ട​റ: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് മാ​താ​വ് കു​ണ്ട​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൊ​റ്റ​ങ്ക​ര കോ​ട്ടാ​ച്ചി​റ ന​ന്ദ​ന​ത്തി​ൽ മ​ധു​സൂ​ദ​ന​ൻ പി​ള്ള​യു​ടെ മ​ക​ൾ പ്രി​യ​ങ്ക (29) യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​മ്മ ശ്രീ​വി​ദ്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പെ​രു​ന്പു​ഴ​യി​ലു​ള്ള ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ പ്രി​യ​ങ്ക​യെ ക​ണ്ടെ​ത്തു​ക‍​യാ​യി​രു​ന്നു. പെ​രു​ന്പു​ഴ ജി​ഷ്ണു നി​വാ​സി​ൽ ജി​ഷ്ണു​വും പ്രി​യ​ങ്ക​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വി​വാ​ഹം 2011ലാ​ണ് ന​ട​ന്ന​ത്.

ഇ​വ​ർ​ക്ക് അ​ഞ്ച് വ​യ​സു​ള്ള മ​ക​നു​ണ്ട്. ജി​ഷ്ണു മ​ക​ളെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ പ്രി​യ​ങ്ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ൾ മ​രി​ച്ച​താ​യി അ​റി​യു​ന്ന​ത്.

മ​ക​ൾ​ക്ക് ന​ൽ​കി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കാ​ണാ​താ​യ​ത് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്രി​യ​ങ്ക ഭ​ർ​തൃ​പീ​ഡ​ന​ത്തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി കു​ണ്ട​റ പോ​ലീ​സ് പ​റ​ഞ്ഞു. വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ‍​യി പ്രി​യ​ങ്ക​യു​ടെ ഫോ​ൺ സൈ​ബ​ർ സെ​ല്ലി​ൽ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്.

ജി​ഷ്ണു​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment