അവർപഠിച്ചു വളരട്ടെ..! ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തുമെന്നു ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ

 


പാ​ല​ക്കാ​ട് : ശൈ​ശ​വ വി​വാ​ഹ മു​ക്ത ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി.​വി​ജ​യ​കു​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു.ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ബാ​ല​വി​വാ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം.ബാ​ല​വി​വാ​ഹ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളി​ൽ ഉ​ൾ​പ്പ​ടെ ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​ക​ണം.കൂ​ടാ​തെ ബാ​ല​വി​വാ​ഹ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം 2500 രൂ​പ ന​ൽ​കു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും കൊ​ണ്ടു​വ​രു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ത്യേ​ക വി​ജി​ല​ൻ​സ് സെ​ൽ രൂ​പീ​ക​രി​ച്ച് ഇ​ട​പെ​ടു​ന്ന​തി​ന് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.

ബാ​ല​വേ​ല ത​ട​യു​ന്ന​തി​ന് വ്യ​വ​സാ​യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. പെ​ണ്‍​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ലും മ​റ്റും ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ക​ട​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment