പറമ്പില്‍ പോയി ഏറെ നേരമായിട്ടും അച്ഛനെ കാണാഞ്ഞ് മക്കള്‍ തിരക്കിയിറങ്ങി ! പറമ്പിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സമചിത്തത കൈവിടാതെ മക്കള്‍ ചെയ്തത്…

പറമ്പില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും അച്ഛന്‍ തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നാണ് മക്കള്‍ തിരക്കിയിറങ്ങിയത്. എന്നാല്‍ പറമ്പിലെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അച്ഛനതാ ഷോക്കേറ്റ് പിടയുന്നു… ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് ഉണങ്ങിയ വടിയെടുത്ത് വൈദ്യുതക്കമ്പി നീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. ഗുരുവായൂരാണ് സംഭവം നടന്നത്

അച്ഛനെ രക്ഷിച്ച സന്ദര്‍ഭം ഓര്‍ത്തെടുക്കുമ്പോള്‍ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയില്‍തട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോള്‍ നാട്ടിലെ താരങ്ങള്‍ ആയിരിക്കുകയാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ പിതാവ്. കോട്ടപ്പടി വാക്കയില്‍ ഷാജനാണ് ഷോക്കേറ്റുവീണത്.

വീടിന്റെ തൊട്ടടുത്ത പറമ്പില്‍ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ടാണ് ഷാജന്‍ നോക്കാന്‍ പോയത്. പിന്നാലെ മക്കളും.

അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയില്‍ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മക്കള്‍ വടികൊണ്ട് അടിച്ച് കമ്പി മാറ്റിയെങ്കിലും ഷാജന്റെ കൈകളുടെ ഭാഗം കരിഞ്ഞിരുന്നു.

കുട്ടികള്‍ ഒച്ചവെച്ചപ്പോള്‍ പരിസരവാസികളായ ലതിക ബേബി, ഡെയ്സി ജോണ്‍സണ്‍, ഫിലോമിന എന്നിവരുമെത്തി. ഷാജനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുന്നംകുളം ഗേള്‍സ് സ്‌കൂളില്‍നിന്ന് ഇത്തവണ അഞ്ജന എസ്.എസ്.എല്‍.സി. വിജയിച്ചു. അരുണ്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയും. അച്ഛനെ രക്ഷിച്ച മക്കളെ അഭിനന്ദിക്കുകയാണ് ഏവരും ഇപ്പോള്‍.

Related posts

Leave a Comment