വി​മാ​നം ത​ക​ര്‍​ന്ന് ആ​മ​സോ​ണ്‍ വ​ന​ത്തി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി ! സ​ന്തോ​ഷ​ക്ക​ണ്ണീ​ര്‍ പൊ​ഴി​ച്ച് ലോ​കം…

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ല്‍ ആ​മ​സോ​ണ്‍ വ​ന​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു കാ​ണാ​താ​യ നാ​ലു കു​ട്ടി​ക​ളെ 40 ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നു​ശേ​ഷം ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. പ​തി​നൊ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ള്‍​പ്പെ​ടെ​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് ദു​ര്‍​ഘ​ട​വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു സൈ​ന്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ലും ഒ​ന്പ​തും പ​തി​മൂ​ന്നും വ​യ​സു​ള്ള​വ​രാ​ണു മ​റ്റു കു​ട്ടി​ക​ള്‍. കു​ഞ്ഞു​ങ്ങ​ള്‍​ക്കു കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. നി​ര്‍​ജ​ലീ​ക​ര​ണ​വും പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റു​ള്ള പ​രി​ക്കും മാ​ത്ര​മാ​ണു​ള്ള​ത്. അ​സാ​ധാ​ര​ണ​വും വി​സ്മ​യ​ക​ര​വു​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വി​ജ​യം ക​ണ്ടെ​ന്ന വാ​ര്‍​ത്ത കൊ​ളം​ബി​യ​ന്‍ പ്ര​സി​ഡ​ന്റ് ഗ​സ്റ്റാ​വോ പെ​ട്രോ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​നാ​കെ സ​ന്തോ​ഷ​മെ​ന്നു പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. മേ​യ് ഒ​ന്നി​നാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് കു​ട്ടി​ക​ള്‍ കാ​ട്ടി​ല്‍ അ​ക​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നു സം​ഭ​വി​ച്ച ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സെ​സ്‌​ന 206 വി​മാ​നം ആ​മ​സോ​ണി​ലെ അ​രാ​റ​ക്വാ​റ​യി​ല്‍​നി​ന്ന് സാ​ന്‍ ജോ​സ് ഡേ​ല്‍ ഗ്വ​വി​യാ​രേ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആ​മ​സോ​ണ്‍ വ​ന​മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ള്‍ അ​ട​ക്കം ഏ​ഴു പേ​രാ​യി​രു​ന്നു ചെ​റു​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍.…

Read More

മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 27കാ​രി പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്ത്…

പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വാ​ഹി​ത​യും 12 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യും ഇ​രു​പ​ത്തി​യാ​റു​കാ​ര​നു​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​ത്തി​രി​യി​ല്‍ നി​ന്നു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​തി​ന് യു​വ​തി​ക്കെ​തി​രേ​യും ഇ​തി​നു പ്രേ​ര​ണ ന​ല്‍​കി​യ​തി​നു കാ​മു​ക​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​വ​ര്‍ ഷാ ​ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഡി​യോ​ഡ​റ​ന്റ് എ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചു ! 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ…

അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് വീ​ണു. ഡി​യോ​ഡ​റ​ന്റ് ആ​ണെ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ബോ​ധം​കെ​ട്ട് വീ​ണ കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ക്ക​ളെ കെ​ട്ടി​യി​ട്ട് ബ​ല​മാ​യി ശ​രീ​ര​ത്തി​ല്‍ ടാ​റ്റു പ​തി​പ്പി​ച്ചു ! സം​ഭ​വം കേ​സാ​യ​പ്പോ​ള്‍ ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത…

കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് ബ​ലം​പ്ര​യോ​ഗി​ച്ച് ടാ​റ്റൂ അ​ടി​ച്ച കേ​സി​ല്‍ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ല്‍. ഈ ​സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ടാ​റ്റു അ​ടി​ച്ച അ​ത്ര​യും ഭാ​ഗ​ത്തെ ച​ര്‍​മം ഇ​രു​വ​രും ചേ​ര്‍​ന്ന് മു​റി​ച്ചു മാ​റ്റു​ക​യും ചെ​യ്തു. നാ​ര​ങ്ങാ​നീ​ര് കൊ​ണ്ട് ശ​രീ​ര​ത്തി​ല്‍ ഉ​ര​ച്ചും ചു​ര​ണ്ടി​യും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​ണ് ഇ​രു​വ​രും ആ​ദ്യം ശ്ര​മി​ച്ച​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് മു​റി​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും ടാ​റ്റൂ നീ​ക്കം ചെ​യ്യാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് ച​ര്‍​മ്മം മു​റി​ച്ചു​മാ​റ്റി​യ​ത്. അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലാ​ണ് സം​ഭ​വം. ഒ​ന്‍​പ​തും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളെ കെ​ട്ടി​യി​ട്ടാ​ണ് അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും ചേ​ര്‍​ന്ന് ടാ​റ്റൂ അ​ടി​ച്ച​ത്. ഒ​രാ​ളു​ടെ തോ​ളി​ലും മ​റ്റേ​യാ​ളു​ടെ ക​യ്യി​ലു​മാ​യി​രു​ന്നു ടാ​റ്റൂ ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ ടാ​റ്റൂ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഇ​വ​രു​ടെ അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യു​മാ​ണ് സം​ഭ​വം ശി​ശു സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന സി.​പി.​എ​സി​ല്‍ (ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ടീ​വ് സ​ര്‍​വീ​സ​സ്) അ​റി​യി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​മാ​യി കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത്…

Read More

പറമ്പില്‍ പോയി ഏറെ നേരമായിട്ടും അച്ഛനെ കാണാഞ്ഞ് മക്കള്‍ തിരക്കിയിറങ്ങി ! പറമ്പിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സമചിത്തത കൈവിടാതെ മക്കള്‍ ചെയ്തത്…

പറമ്പില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും അച്ഛന്‍ തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നാണ് മക്കള്‍ തിരക്കിയിറങ്ങിയത്. എന്നാല്‍ പറമ്പിലെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അച്ഛനതാ ഷോക്കേറ്റ് പിടയുന്നു… ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് ഉണങ്ങിയ വടിയെടുത്ത് വൈദ്യുതക്കമ്പി നീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. ഗുരുവായൂരാണ് സംഭവം നടന്നത് അച്ഛനെ രക്ഷിച്ച സന്ദര്‍ഭം ഓര്‍ത്തെടുക്കുമ്പോള്‍ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയില്‍തട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോള്‍ നാട്ടിലെ താരങ്ങള്‍ ആയിരിക്കുകയാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ പിതാവ്. കോട്ടപ്പടി വാക്കയില്‍ ഷാജനാണ് ഷോക്കേറ്റുവീണത്. വീടിന്റെ തൊട്ടടുത്ത പറമ്പില്‍ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ടാണ് ഷാജന്‍ നോക്കാന്‍ പോയത്. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയില്‍ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മക്കള്‍ വടികൊണ്ട് അടിച്ച്…

Read More

അല്‍ദി റിസാല്‍! രണ്ടു വയസുള്ളപ്പോള്‍ ദിവസേന 40 സിഗററ്റ് വീതം വലിച്ചിരുന്ന ബാലന്‍; ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്തോനേഷ്യക്കാരനായ ആ കുട്ടി ഇങ്ങനെയാണ്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010ല്‍ ഒരു ചിത്രം സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യക്കാരനായ ഒരു രണ്ടുവയസുകാരന്‍ ആസ്വദിച്ച് സിഗററ്റ് വലിക്കുന്ന ചിത്രം. സ്വാഭാവികമായും ആ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ദിവസേന 40 സിഗററ്റ് വലിക്കുന്ന കുട്ടിയാണിതെന്ന ഒരു കുറിപ്പും ആ ചിത്രത്തോടൊപ്പമുണ്ടായിരുന്നു. രണ്ടുവയസുമാത്രമുള്ള ഒരു കുട്ടിക്ക് എങ്ങനെ ഇത്രയും സിഗററ്റ് വലിച്ചുതീര്‍ക്കാന്‍ സാധിക്കും എന്നായിരുന്നു ഇതേക്കുറിച്ചറിഞ്ഞ ആളുകളെല്ലാം ചോദിച്ചുകൊണ്ടിരുന്നത്. കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിഞ്ഞതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് അവനെ ഒരു പുനരധിവാസ കേന്ദ്രത്തിലാക്കി. കൂടാതെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന പുകവലി ശീലം ഇല്ലാതാക്കാനായി പ്രത്യേകം പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപ്പാക്കി. ഏതായാലും പുനരിധിവാസം കൊണ്ട് അല്‍ദി റിസാല്‍ എന്ന നമ്മുടെ കഥാനായകന് നല്ല മാറ്റമുണ്ടായി. പുകവലി ശീലം അവന്‍ പാടെ ഉപേക്ഷിച്ചു. എന്നാല്‍ മറ്റൊരു ദുശ്ശീലം അവനെ പിടികൂടി. ഭക്ഷണത്തോടുള്ള അമിത ആസക്തിയായിരുന്നു അടുത്തത്.…

Read More

പ്രായത്തെ കടത്തിവെട്ടുന്ന ബുദ്ധി! പതിനൊന്നാം വയസില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായി; അഗസ്ത്യ ജെയ്‌സ്‌വാള്‍ എന്ന മിടുക്കനെക്കുറിച്ചറിയാം

പത്ത് പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ആശങ്ക എത്രമാത്രമാണെന്ന് അതനുഭവിച്ചിട്ടാല്ലത്തവര്‍ക്ക് ചിലപ്പോള്‍ പറഞ്ഞാല്‍ മനസിലാവണമെന്നില്ല. കാരണം ഭൂരിഭാഗം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഒരു ബാലികേറാമലയാണ് ഈ രണ്ടുപരീക്ഷകളും. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെന്ന കടമ്പ 63 ശതമാനം മാര്‍ക്കോടെ വിജയിച്ചു കയറിയിരിക്കുകയാണ് തെലുങ്കനായില്‍ നിന്നുള്ള പതിനൊന്നു വയസ്സുകാരന്‍ അഗസത്യ ജയ്സ്വാള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ആറാംക്ലാസുകാരന്‍. സിവിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളടങ്ങുന്ന പരീക്ഷ 63 ശതമാനം മാര്‍ക്കോടെയാണ് അഗസ്ത്യ വിജയിച്ചത്. ഹൈദരാബാദിലെ യൂസഫ്ഗുഡയിലുള്ള സെന്റ് മേരീസ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഗസ്ത്യ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് സീനിയര്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷ എഴുതിയത്. ഞായറാഴ്ചയാണ് പരീക്ഷാ ഫലം പുറത്തുവന്നത്. തന്നേക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷ എഴുതിയാണ് അഗസ്ത്യ ഈ മികച്ച വിജയം നേടി ബിരുദ പഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ബിരുദത്തിന് കൊമേഴ്സ് പ്രധാന വിഷയമായി തെരഞ്ഞെടുത്ത് പഠിക്കണമെന്നാണ് അഗസ്ത്യയുടെ നിലവിലെ…

Read More