റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് യു​വ​തി​യ്ക്ക് ദാ​രു​ണാ​ന്ത്യം

ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യു​വ​തി ഷോ​ക്കേ​റ്റ് മ​രി​ച്ചു. സ്‌​റ്റേ​ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ്രീ​ത് വി​ഹാ​ര്‍ സ്വ​ദേ​ശി​നി അ​ഹൂ​ജ(34)​യാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി​ക്കൊ​പ്പം ച​ണ്ഡി​ഗ​ഡി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ രാ​വി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ട് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് ന​ഷ്ട​മാ​യ യു​വ​തി വൈ​ദ്യ​തി തൂ​ണി​ല്‍ പി​ടി​ച്ച​പ്പോ​ഴാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് യു​വ​തി ഷോ​ക്കേ​റ്റ് മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി വി​വാ​ഹി​ത​യാ​ണെ​ന്നും ഇ​വ​ര്‍​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

റൊ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ​ത് നാ​ലു​പേ​ര്‍​ക്ക് ! ഒ​രാ​ള്‍ ഐ​സി​യു​വി​ല്‍…

ലോ​ക​ക​പ്പ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റോ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ ഷോ​ക്കേ​റ്റ് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ ഒ​രാ​ളെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ട്ടൗ​ട്ട് കെ​ട്ടി ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് നേ​രി​ട്ട് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Read More

മ​ര​ണ​ത്തി​ല്‍ നി​ന്ന് യു​വ​തി​യെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷി​ച്ച​ത് ‘പ്യൂ​മ’ ! 36കാ​രി​യു​ടെ കു​റി​പ്പ് വൈ​റ​ല്‍…

ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ള്‍ മാ​ത്ര​മു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഏ​റെ​യു​ണ്ട്. വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യാ​ണ് ഇ​വ​രെ ബ്രാ​ന്‍​ഡ​ഡ് വ​സ്തു​ക്ക​ളി​ലേ​ക്കാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ല​യാ​ളി​ക​ളും മോ​ശ​ക്കാ​ര​ല്ല. എ​ന്നാ​ല്‍ ബ്രാ​ന്‍​ഡ​ഡ് ഭ്ര​മം ജീ​വ​ന്‍ ര​ക്ഷി​ച്ച ക​ഥ​യാ​ണ് 36കാ​രി​യാ​യ കെ​റി ടാ​റ്റ​ര്‍​സ്ലി​യ്ക്ക് പ​റ​യാ​നു​ള്ള​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട യു​വ​തി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​താ​വ​ട്ടെ ഒ​രു ചെ​രു​പ്പും. അ​ക്ക​ഥ​യി​ങ്ങ​നെ…2,800 രൂ​പ​യു​ടെ പ്യൂ​മ ബ്ലാ​ക്ക് സ്ലൈ​ഡ​ര്‍ ധ​രി​ച്ചു​കൊ​ണ്ട് വീ​ട്ടു​മു​റ്റ​ത്തെ കൃ​ത്രി​മ പു​ല്ല് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു കെ​റി. അ​തി​നി​ടെ വാ​ക്വം ക്ലീ​ന​റി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റു. ശ​ക്ത​മാ​യി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ കെ​റി സ​മീ​പ​ത്തെ മ​തി​ലി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. തു​ട​ര്‍​ന്ന് കെ​റി​ക്ക് അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യും വി​റ​യ​ലും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. ശ​ക്ത​മാ​യ വൈ​ദ്യു​താ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നും കാ​ലി​ല്‍ റ​ബ്ബ​ര്‍ ചെ​രു​പ്പ് ധ​രി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യം പൂ​ര്‍​ണ​മാ​യി വീ​ണ്ടെ​ടു​ത്തെ​ന്നും ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ അ​നു​ഭ​വം എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും കു​റി​പ്പ് പ​ങ്കു​വെ​ച്ച് കെ​റി…

Read More

പറമ്പില്‍ പോയി ഏറെ നേരമായിട്ടും അച്ഛനെ കാണാഞ്ഞ് മക്കള്‍ തിരക്കിയിറങ്ങി ! പറമ്പിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സമചിത്തത കൈവിടാതെ മക്കള്‍ ചെയ്തത്…

പറമ്പില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും അച്ഛന്‍ തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നാണ് മക്കള്‍ തിരക്കിയിറങ്ങിയത്. എന്നാല്‍ പറമ്പിലെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അച്ഛനതാ ഷോക്കേറ്റ് പിടയുന്നു… ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് ഉണങ്ങിയ വടിയെടുത്ത് വൈദ്യുതക്കമ്പി നീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. ഗുരുവായൂരാണ് സംഭവം നടന്നത് അച്ഛനെ രക്ഷിച്ച സന്ദര്‍ഭം ഓര്‍ത്തെടുക്കുമ്പോള്‍ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയില്‍തട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോള്‍ നാട്ടിലെ താരങ്ങള്‍ ആയിരിക്കുകയാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ പിതാവ്. കോട്ടപ്പടി വാക്കയില്‍ ഷാജനാണ് ഷോക്കേറ്റുവീണത്. വീടിന്റെ തൊട്ടടുത്ത പറമ്പില്‍ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ടാണ് ഷാജന്‍ നോക്കാന്‍ പോയത്. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയില്‍ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മക്കള്‍ വടികൊണ്ട് അടിച്ച്…

Read More

മാതൃദിനത്തില്‍ ഒരിക്കലും കേട്ടുകൂടാത്ത വാര്‍ത്ത ! പെന്‍ഷന്‍ തുക കൊടുക്കാഞ്ഞതിന് അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ മകന്റെ ശ്രമം;കുമളിയില്‍ സംഭവിച്ചത്…

മാതൃദിനമായ മെയ് 12ന് അമ്മയോടൊപ്പമുള്ള മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലെങ്ങും നിറയുന്നത്. എന്നാല്‍ കുമളിയിലുണ്ടായ സംഭവം ഏവരെയും ഞെട്ടിക്കുകയാണ്. പെന്‍ഷന്‍ തുക ചോദിച്ചിട്ട് കൊടുക്കാത്തതിന് 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകനെ അറസ്റ്റു ചെയ്തു. കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. വീട്ടുവാതിലിന്റെ താഴില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണു കണക്ഷന്‍ വിച്ഛേദിച്ചത്. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രന്‍. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന്…

Read More