ഇന്ത്യയയിലെ ഏറ്റവും നാണംകെട്ട ജനത! മലയാളികളെ അപമാനിച്ച് അർണാബ് ഗോസ്വാമി; ഫേസ്ബുക്ക് പേജിൽ പൊങ്കാല

ന്യൂഡൽഹി: മലയാളികളെ രൂക്ഷമായി അപമാനിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടറുമായ അർണാബ് ഗോസ്വാമി. കേരളത്തെ സഹായിക്കാൻ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചർച്ചയിലാണ് അർണാബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

ഇന്ത്യയയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അർണാബ് വിശേഷിപ്പിച്ചതാണ് വിവാദമായത്. സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അർണാബിന്‍റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Related posts