പാ​ക്കി​സ്ഥാ​നി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​നം മ​റി​ഞ്ഞു 13 മ​ര​ണം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്ര​ക്ക് കു​ഴി​യി​ൽ​വീ​ണു 13 പേ​ർ മ​രി​ച്ചു. 30 പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ ഹ​ബ് സി​റ്റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള അ​ഗാ​ധ​മാ​യ കു​ഴി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment