14 -ാം വ​യ​സ്സി​ൽ കൂ​ലി​വേ​ല, ഇ​ന്ന് 34 കോ​ടി​യു​ടെ ആ​സ്തി; സ്ത്രീ​ക​ൾ​ക്ക് മാ​തൃ​ക​യാ​യൊ​രു വ​ധു

ചൈ​ന​യി​ൽ നി​ന്നു​ള്ള ലി​സി എ​ന്ന യു​വ​തി ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ഇ​വ​ൾ മാ​തൃ​ക​യാ​ണെ​ന്നാ​ണ് പ​ല​രും ഇ​ന്ന് ലി​സി​യെ കു​റി​ച്ച് പ​റ​യു​ന്ന​ത്. അ​ത്യാ​ഡം​ബ​ര​മാ​യ ലി​സി​യു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ചെയ്യപ്പെടുന്നത്.

ത​നി​ക്കി​ന്ന് 34 കോ​ടി​യു​ടെ ആ​സ്തി​യു​ണ്ട്. ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച​താ​ണി​തൊ​ക്കെ എ​ന്നാ​ണ് അ​വ​ൾ പ​റ​ഞ്ഞ​ത്. 14-ാമ​ത്തെ വ​യ​സി​ലാ​ണ് ലി​സി ആ​ദ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. അ​ത് സ​മീ​പ​ത്തെ ഒ​രു ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ബ്യൂ​ട്ടി സ​ലൂ​ൺ തു​റ​ന്നു.

ഇ​ന്ന് ന​ഗ​ര​ത്തിന്‍റെ​ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​തി​ന് ബ്രാ​ഞ്ചു​ക​ളു​ണ്ട്. ഷെ​ൻ​ഷെ​നി​ൽ ഒ​രു ഫ്ലാ​റ്റ്, ഒ​രു ഹോ​ളി​ഡേ വി​ല്ല, ഒ​രു ഫെ​രാ​രി, 9.99 ദ​ശ​ല​ക്ഷം യു​വാ​ൻ (1.4 ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​ർ) പ​ണം എ​ന്നി​വ​യാ​ണ് അ​വ​ൾ ത​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തെ​ല്ലാ​മാ​ണ് അ​വ​ൾ​ക്കു​ള്ള സ്ത്രീ​ധ​നം എ​ന്നും എ​ല്ലാം അ​വ​ൾ ത​നി​ച്ച് സ​മ്പാ​ദി​ച്ച​താ​ണ് എ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ഇ​തി‌​ന്‍റെ ലി​സ്റ്റും പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ബ്രൈ​ഡ്‍​സ്മെ​യ്ഡു​ക​ളെ​യും വി​വാ​ഹ​വീ​ഡി​യോ​യി​ൽ കാ​ണാ​മാ​യി​രു​ന്നു എ​ന്നും ചൈ​ന​യി​ലെ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രു അ​തി​ഥി ലി​സി​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ‘ചൈ​ന ക​ണ്ട ഏ​റ്റ​വും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ വി​വാ​ഹം’ എ​ന്നാ​ണ്.

ഒ​രു ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി​യാ​ണ് 2023 -ൽ ​താ​ൻ ത​ന്‍റെ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തി​യ​ത് എ​ന്നും ആ​ളു​ടെ കൂ​ടെ താ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ് എ​ന്നും ലിസ് വ്യ​ക്ത​മാ​ക്കി. എ​ന്താ​യാ​ലും, നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ലി​സി​യു​ടെ ക​ഥ​യി​ൽ പ്ര​ചോ​ദി​ത​രാ​യിരിക്കുന്നത്.

 

 

Related posts

Leave a Comment