കൊടുംതമിഴ് പേശി ചൈനീസ് യുവതി ! ചൈനയിലെ വന്‍മതിലിനെക്കുറിച്ച് ചൈനക്കാരി തമിഴില്‍ വച്ചുകാച്ചുന്നതിന്റെ വീഡിയോ വൈറലാവുന്നു…

ഈ ചൈനീസ് യുവതിയുടെ തമിഴ് കേട്ടാല്‍ തമിഴന്മാര്‍ വരെ ഞെട്ടും. അമ്മാതിരി ഡയലോഗല്ലേ തമിഴില്‍ വച്ചു കാച്ചുന്നത്. അതും ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിനെക്കുറിച്ച്.

വന്‍മതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴില്‍ വന്‍മതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയും ഫെയ്മസായി.

ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വന്‍മതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴില്‍ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്.

Related posts