വിമാനത്താവളത്തിലെ വിശദമായ പരിശോധന ഇഷ്ടപ്പെട്ടില്ല; വിമാനത്തില്‍ ഇരുന്ന് ചുമച്ച് യാത്രികരെ ഭയപ്പെടുത്തിയ ചൈനക്കാരിക്കിട്ട് രണ്ടെണ്ണം കൊടുത്ത് സഹയാത്രികന്‍

കോവിഡ് 19 ഭീതി വ്യാപിക്കുമ്പോള്‍ വിമാനത്താവളങ്ങളിലെല്ലാം കര്‍ശന പരിശോധനകളാണ് നടക്കുന്നത്. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് വളരെയധികം സമയം വിമാനത്താവളത്തില്‍ ചെലവിടേണ്ടി വരുന്നു. എന്നാല്‍ തങ്ങള്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇത്തരം പരിശോധനകളോട് നിസ്സഹകരണം കാട്ടുന്ന യാത്രക്കാരുമുണ്ട്. ഇത്തരത്തില്‍ ഒരു സ്ത്രീയുടെ പ്രതികരണം അവര്‍ക്ക് തന്നെ പണിയായിരിക്കുകയാണ്. ദീര്‍ഘ സമയം വരിയില്‍ കാത്ത് നില്‍ക്കേണ്ടി വന്നതിന്റെ ദേഷ്യം തീര്‍ക്കാനായി വിമാനത്തിലെ സീറ്റില്‍ എത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടയില്‍ നിന്നും ചുമയ്ക്കുകയായിരുന്നു. വിവേകമില്ലാത്ത അവരുടെ പ്രവൃത്തി പെട്ടെന്നു തന്നെ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘമെത്തി വീണ്ടും പരിശോധനകള്‍ നടത്തി. തുടര്‍ന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. പരിശോധനകള്‍…

Read More

കൊടുംതമിഴ് പേശി ചൈനീസ് യുവതി ! ചൈനയിലെ വന്‍മതിലിനെക്കുറിച്ച് ചൈനക്കാരി തമിഴില്‍ വച്ചുകാച്ചുന്നതിന്റെ വീഡിയോ വൈറലാവുന്നു…

ഈ ചൈനീസ് യുവതിയുടെ തമിഴ് കേട്ടാല്‍ തമിഴന്മാര്‍ വരെ ഞെട്ടും. അമ്മാതിരി ഡയലോഗല്ലേ തമിഴില്‍ വച്ചു കാച്ചുന്നത്. അതും ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിനെക്കുറിച്ച്. വന്‍മതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴില്‍ വന്‍മതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം. വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയും ഫെയ്മസായി. ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വന്‍മതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴില്‍ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളില്‍ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്. Thanks for this video Ravi. Fun start to a Monday. Not easy to…

Read More