ചിന്‍മയി മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് യുവ ഡോക്ടര്‍ ! ആരോപണം നിഷേധിച്ച് ഗായിക; വിവാദം കത്തുന്നു…

ഗായിക ചിന്മയി ശ്രീപദിയെ മാനസിക രോഗിയെന്ന് വിളിച്ച് യുവഡോക്ടറിന്റെ വാക്കുകള്‍ വിവാദമാകുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കെയായിരുന്നു ഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്.

ഗായികയുടെ മനോനില ശരിയല്ലെന്നും അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം.

ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രസ്താവനയ്‌ക്കെതിരേ ചിന്‍മയി രംഗത്തെത്തി

ഡോക്ടര്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് ഗായിക. താന്‍ രോഗിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു.

അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു.

അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പരാതി നല്‍കുമെന്നു അറിയിച്ചു.

അരവിന്ദിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം. വിഷയത്തെ എങ്ങനെയാണ് നിയമപരമായി സമീപിക്കേണ്ടതെന്ന് അറിയാന്‍ എല്ലാവരും സഹായിക്കണം എന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു.

സംഭവം വിവാദമായതോടെ ഡോ.അരവിന്ദ് രാജ് ചിന്മയയിയെ ഫോണില്‍ വിളിച്ച് മാപ്പ് ചോദിച്ചു.

എന്നാല്‍ അരവിന്ദിന്റെ വാക്കുകള്‍ അംഗീകരിക്കാതെ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment