ഇനിയെങ്കിലും കൊച്ചു പെണ്‍പിള്ളാരുടെ നായകനാകുന്നത് നിര്‍ത്തിക്കൂടേ…സല്‍മാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി…

സിനിമാ മേഖല പരസ്പര വൈരത്തിന്റെ കൂടി ഇടമാണ്. പരസ്പരമുള്ള പാരവെപ്പ് ഏറ്റവും കൂടിയ ഒരു മേഖലയാണ് ബോളിവുഡ്.

ഇപ്പോള്‍ നടി സോഫിയ ഹയാത്ത് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരേ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഏതൊക്കെ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നാലും അതിനെ പൂമാല ആയി സ്വീകരിക്കുന്ന ആറ്റിറ്റിയൂഡ് ആണ് സല്‍മാന്‍ ഖാന്റേത്.

അതുകൊണ്ടുതന്നെ താരത്തിന്റെ കരിയറിനും സിനിമ ജീവിതത്തിലും ഇതുവരെ യാതൊരു വിധത്തില്‍ ഇത്തരത്തിലുള്ള പാരവെപ്പ് ബാധിച്ചിട്ടില്ലെന്നാണ് വാസ്തവം.

എന്നാല്‍ സോഫിയ ഹയാത്തിന്റെ ആരോപണം അല്‍പം കടന്നു പോയെന്നാണ് സല്ലുവിന്റെ ആരാധകരെല്ലാം പറയുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം ഒരു കുറിപ്പ് എന്ന രൂപത്തില്‍ സല്‍മാന്‍ഖാനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയത്.

നടി ഗായിക ടെലിവിഷന്‍ പേഴ്‌സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സോഫിയ ഹയാത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം.

തന്റെ പഴയ ക്‌ളീഷെ പിന്നെയും തുടരുകയാണ് സല്‍മാന്‍ ഖാന്‍. സിനിമ ലാഭമുണ്ടാക്കാന്‍ വേണ്ടി പെരുന്നാള്‍ ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹം കൂടുതലും റിലീസ് ചെയ്യാറുള്ളത്.

അദ്ദേഹത്തിന്റെ സിനിമകളില്‍ എപ്പോഴും ഒരേ ക്‌ളീഷെ സ്റ്റോറി, ക്‌ളീഷെ മുഖം തന്നെയാണ് കാണുന്നത്. മാത്രമല്ല എപ്പോഴും തന്നെക്കാള്‍ പ്രായം കുറഞ്ഞ നടിയെയാണ് നായികയായി തെരഞ്ഞെടുക്കാറുള്ളത്.

ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ. എത്രത്തോളം എന്നുവെച്ചാല്‍ അവസാനമായി പുറത്തിറങ്ങിയ രാധ എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ മുമ്പെവിടെയോ കണ്ടത് പോലെയാണ് എനിക്ക് തോന്നിയത്.

സ്ഥിരം ക്ലീഷേ കഥകള്‍ മാത്രമേ അദ്ദേഹം സ്വീകരിക്കാറുള്ളു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് യാതൊരുവിധ പ്രശംസകള്‍ ലഭിക്കാറില്ല എന്നുള്ളത് മറ്റൊരു വാസ്തവമാണ്.

ബിഗ് ബോസ് ഫൈനലില്‍ ഞാന്‍ പങ്കെടുക്കാതിരുന്നത് എന്റെ മൊറാലിറ്റിയും സത്യവും എന്റെ ഈഗോ യെക്കാള്‍ വലുത് എന്നതുകൊണ്ട് മാത്രമാണ്. എന്നും താരം കൂട്ടിച്ചേര്‍ത്തു….

Related posts

Leave a Comment