രണ്ടാം ഭാര്യ ആദ്യ ഭാര്യയിലുള്ള 14 വ​യ​സു​ള്ള മ​ക​നെ കൈ​കൊ​ണ്ട് ത​ല്ലി​; ഭാര്യയ്ക്കെതിരേ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് ഭർത്താവ്; കുമരകത്തെ സംഭവം ഇങ്ങനെ…

കു​മ​ര​കം:14 വ​യ​സു​ള്ള മ​ക​നെ ഭാ​ര്യ കൈ​കൊ​ണ്ട് ത​ല്ലി​യ​തി​നു ഭാ​ര്യക്കെ​തി​രേ നി​ർ​ബ​ന്ധി​ച്ച് പോ​ലീ​സിനെ കൊണ്ട് കേ​സെ​ടു​പ്പി​ച്ചു ഭ​ർ​ത്താ​വ്.

കു​മ​ര​ക​ത്താ​ണ് സം​ഭ​വം. ഗൃ​ഹ​നാ​ഥ​നും ര​ണ്ടാം ഭാ​ര്യ​യും ആ​ദ്യ ഭാ​ര്യ​യി​ലു​ണ്ടാ​യ മ​ക​നും ര​ണ്ടാം ഭാ​ര്യ​യി​ലു​ണ്ടാ​യ മ​ക്ക​ളു​മാ​യാ​ണ് താ​മ​സം.

ആ​ദ്യ ഭാ​ര്യ​യു​ടെ മ​ക​നെ ര​ണ്ടാ​ന​മ്മ​യാ​യ നി​ല​വി​ലെ ഭാ​ര്യ ത​ല്ലി​യ​തി​ന് കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഭ​ർ​ത്താ​വ് കു​മ​ര​കം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

കു​ടും​ബ വി​ഷ​യ​മാ​യ​തി​നാ​ൽ കേ​സെ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പി​ലാ​ക്കാ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ൽ ചൈ​ൽ​ഡ് ലൈ​നി​ൽ പോ​കു​മെ​ന്നു​ള്ള നി​ല​പാ​ട് ഭ​ർ​ത്താ​വ് എ​ടു​ത്ത​തോ​ടെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വും കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട ഭാ​ര്യ​യും ര​ണ്ടു വീ​തം വി​വാ​ഹം ചെ​യ്ത​വ​രാ​ണ്. ഇ​പ്പോ​ൾ കൂ​ടെ​യു​ള്ള ര​ണ്ടാം ഭാ​ര്യക്കെ​തി​രേ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി കു​ടും​ബ പ്ര​ശ്ത്തി​ൽ നി​ന്നു​ള്ള​താ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സും.

Related posts

Leave a Comment