ഇന്ത്യയെ ലക്ഷ്യമിട്ടു! സു​ലൈ​മാ​നിക്കെതിരേ വെളിപ്പെടുത്തലുകളുമായി ട്രംപ്; ബാ​ഗ്ദാ​ദി​ൽ വീ​ണ്ടും യു​എ​സ് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്നെ​ന്നും ഇ​ല്ലെ​ന്നും

മ​യാ​മി: ന്യൂ​ഡ​ൽ​ഹി മു​ത​ൽ ല​ണ്ട​ൻ​വ​രെ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​യാ​ളാ​ണ് ഇ​റേ​നി​യ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സു​ലൈ​മാ​നി​യെ യു​എ​സ് സേ​ന വ​ധി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ഇ​ന്ത്യ​യി​ൽ സു​ലൈ​മാ​നി ആ​സൂ​ത്ര​ണം ചെ​യ്ത ആ​ക്ര​മ​ണം ഏ​താ​ണെ​ന്ന് ട്രം​പ് വി​ശ​ദീ​ക​രി​ച്ചി​ല്ല.

2012 ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​യി​ലെ ഇ​സ്രേ​ലി ഡി​ഫ​ൻ​സ് അ​റ്റാ​ഷെ​യു​ടെ ഭാ​ര്യ​യു​ടെ കാ​റി​നു നേ​ർ​ക്കു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​മാ​കാം ഇ​തെ​ന്ന് ക​രു​തു​ന്നു. ഭാ​ര്യ​യ്ക്കും ഡ്രൈ​വ​ർ​ക്കും റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ ആ​ണെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​റാ​ൻ റെ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​വ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സ​യ്യ​ദ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ക​സ്മി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ബാ​ഗ്ദാ​ദി​ൽ വീ​ണ്ടും യു​എ​സ് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്നെ​ന്നും ഇ​ല്ലെ​ന്നും

ബാ​ഗ്ദാ​ദ്: ഇ​റേ​നി​യ​ൻ സൈ​നി​ക ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം യു​എ​സ് സേ​ന ബാ​ഗ്ദാ​ദി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്.

ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്ക് താ​ജി​യി​ൽ വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഷ​ഹേ​ദ് അ​ൽ ഷാ​ബി എ​ന്ന ഇ​റാ​ക്കി പൗ​ര​സേ​ന​യി​ലെ ആ​റ് അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ത​ങ്ങ​ൾ ഇ​വി​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് സേ​നാ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം യു​എ​സ് സേ​ന ബാ​ഗ്ദാ​ദി​ൽ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ റ​വ​ലൂ​ഷ​ണി ഗാ​ർ​ഡ്സി​ലെ ഖു​ദ്സ് ഫോ​ഴ്സി​ന്‍റെ ത​ല​ൻ സു​ലൈ​മാ​നി​യും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷ​ഹേ​ദ് അ​ൽ ഷാ​ബി സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ അ​ൽ മു​ഹാ​ന്ദി​സും അ​ട​ക്ക​മു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മെ​ഡി​ക്ക​ൽ വാ​ഹ​ന​വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഷ​ഹേ​ദ് അ​ൽ ഷാ​ബി പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ൽ ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​എ​സ് എം​ബ​സി​ക്കു സ​മീ​പം ആ​ക്ര​മ​ണം

ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്കു സ​മീ​പം ഇന്നലെ രാത്രിയോടെ മി​സൈ​ൽ പ​തി​ച്ച​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടാ​തെ യു​എ​സ് സേ​ന​യു​ടെ വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ ബ​ലാ​ദ് മി​ലി​ട്ട​റി ബേ​സി​ൽ ര​ണ്ടു റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ർ​ക്കും പ​രിക്കി ല്ല. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രെന്നു വ്യ​ക്ത​മല്ല.

Related posts