ചി​കി​ത്സ​കി​ട്ടാ​തെ രോ​ഗി ആം​ബു​ല​ൻ​സി​ൽ കി​ട​ന്നു മ​രി​ച്ചു; പ്രാ​ഥ​മി​ക ചി​കി​ത്സ​പോ​ലും ന​ൽകാൻ തയാറായില്ലെന്ന് ആംബുലൻസ് ഡ്രൈവർ

ആ​ലു​വ: ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ചി​കി​ത്സ കി​ട്ടാ​തെ ആം​ബു​ല​ൻ​സി​ൽ കി​ട​ന്ന് രോ​ഗി മ​രി​ച്ചു. ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​ലെ ഫ്ളാ​റ്റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​നാ​ണ് മ​രി​ച്ച​ത്.

ക​ടു​ത്ത പ​നി​യും അ​സ്വ​സ്ഥ​ത​ക​ളു​മു​ള്ള നി​ല​യി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ശേ​ഷ​മാ​ണ് വി​ജ​യ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഗു​രു​ത​രാ​വ​വ​സ്ഥ​യി​ലാ​യ ഇ​യാ​ൾ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ​പോ​ലും ന​ൽ​കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ ആ​രോ​പി​ക്കു​ന്നു.

ഒ​രു മ​ണി​ക്കൂ​റോ​ള​മാ​യി​ട്ടും വി​ജ​യ​നെ ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യി​ല്ല. അ​തേ​സ​മ​യം 9.40ഓ​ടെ മാ​ത്ര​മാ​ണ് വി​ജ​യ​നു​മാ​യി ആം​ബു​ല​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ്ര​തി​ക​രി​ച്ചു.

കോ​വി​ഡ് വാ​ർ​ഡി​നു മു​ന്നി​ൽ എ​ത്തി​ച്ച​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം മാ​ത്ര​മാ​ണ് നേ​രി​ട്ട​തെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment