ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് റോ​ഡി​ൽ പ​ട​ർ​ന്ന​ത് പ​ന്ത്ര​ണ്ട് ട​ണ്‍ ചോ​ക്ലേ​റ്റ്

ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് ചോ​ക്ലേ​റ്റ് വ​ഴി​യി​ൽ പ​ട​ർ​ന്നു. പോ​ള​ണ്ടി​ലെ ഒ​രു ഹൈ​വേ​യി​ലാ​ണ് പ​ന്ത്ര​ണ്ട് ട​ണ്‍ ചോ​ക്ലേ​റ്റ് നി​റ​ച്ച് ട്ര​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു റോ​ഡു​ക​ൾ​ക്ക് കു​റു​കെ​യാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും പു​റ​ത്തു പോ​യ ചോ​ക്ലേ​റ്റ് ര​ണ്ടു റോ​ഡി​ലേ​ക്കും പ​ട​ർ​ന്നി​രു​ന്നു.

അ​ധി​കൃ​ത​രെ​ത്തി ഹൈ​വെ അ​ട​ച്ച​തി​നു ശേ​ഷം ചോ​ക്ലേ​റ്റ് മാ​റ്റി റോ​ഡ് വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കൈ​ക്ക് പ​രി​ക്കു​പ​റ്റി​യ ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Related posts