ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്ന് പൃ​ഥി​രാ​ജ് പ​റ​ഞ്ഞു​വെ​ങ്കി​ലും അ​ന്ന​ത് കാ​ര്യ​മാ​ക്കി​യി​ല്ല ! എ​ന്നാ​ല്‍ പി​ന്നീ​ട് അ​ത് ശ​രി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യെ​ന്ന് സാ​നി​യ

നൃ​ത്ത റി​യാ​ലി​റ്റി​ഷോ​യി​ലൂ​ടെ എ​ത്തി മ​ല​യാ​ള സി​നി​മ​യി​ല്‍ താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍.

അ​ഭി​നേ​ത്രി​യും മി​ക​ച്ചൊ​രു ന​ര്‍​ത്ത​കി​യു​മാ​യ താ​രം മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ബാ​ല്യ​കാ​ല​സ​ഖി എ​ന്ന ചി​ത്ര​ത്ത​ലെ ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​ത്.

പി​ന്നീ​ട് ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ല്‍ താ​രം അ​ഭി​ന​യി​ച്ചു.

താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന്റെ ലൂ​സി​ഫ​റി​ലെ വേ​ഷം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​യ സാ​നി​യ പ​ല​പ്പോ​ഴും ത​ന്റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ല്ലാം താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

വ​ള​രെ പെ​ട്ടെ​ന്ന് ഇ​വ​യൊ​ക്കെ വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്. ത​ന്റെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ല്‍ പ​ല​പ്പാ​ഴും താ​രം സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ലൂ​സി​ഫ​ര്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യാ​ണ് സാ​നി​യ.

ജാ​ന്‍​വി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു താ​രം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് അ​ഭി​ന​യി​ക്കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി​രാ​ജാ​ണ് ത​ന്നെ പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കി ത​ന്ന​തെ​ന്നും സാ​നി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ പൃ​ഥി​രാ​ജ് ത​നി​ക്ക് മു​ന്ന​റി​യി​പ്പ് ത​ന്നി​രു​ന്നു​വെ​ന്നും സാ​നി​യ പ​റ​ഞ്ഞു.

സ്‌​ക്രി​പ്റ്റ് പ​റ​യു​മ്പോ​ള്‍ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ​ത് ര​ണ്ട്് കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്ക​ണം എ​ന്നാ​യി​രു​ന്നു. ഒ​ന്ന് ചൈ​ല്‍​ഡ് ആ​ര്‍​ട്ടി​സ്റ്റാ​യി വീ​ണ്ടും മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കു​ട്ടി എ​ന്നു​ള്ള പേ​ര് വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ത​ന്നെ​ക്കൊ​ണ്ട് ആ ​റോ​ള്‍ ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കി ത​ന്നു​വെ​ന്നും അ​ങ്ങ​നെ താ​ന്‍ ചെ​യ്തു​വെ​ന്നും താ​രം പ​റ​യു​ന്നു.

ലൂ​സി​ഫ​ര്‍ പു​റ​ത്തി​റ​ങ്ങി ക​വി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് ത​നി​ക്ക് ബോ​ധ്യ​മാ​യ​തെ​ന്നും കു​ട്ടി​യാ​യാ​ണ് ത​ന്നെ​യെ​ല്ലാ​വ​രും ക​ണ്ട​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് പ​ല വേ​ഷ​ങ്ങ​ളും ചെ​യ്യാ​ന്‍ വി​ളി​ക്കാ​ത്ത​തെ​ന്ന് പ​ല​രും പ​റ​ഞ്ഞു​വെ​ന്നും സാ​നി​യ പ​റ​യു​ന്നു.

Related posts

Leave a Comment