പെ​രു​ന്ന പ​ള്ളി​യി​ലെ മോ​ഷ​ണം: ‘ ടീ ഷർട്ട് ധരിച്ചയാളെ നാട്ടുകാർ കണ്ടു’; പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് ഓടിയെത്തി നിന്നത്


ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന സെ​ന്‍റ്. ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന് നേ​ർ​ച്ച​പ്പെ​ട്ടി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ച്ച​ചെ​യ്ത സം​ഭ​വത്തിൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ള്ളി​യു​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ സി​സിടി​വി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച മോ​ഷ്ടാ​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മൂ​ന്നു നേ​ർ​ച്ച​പ്പെ​ട്ടി​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ഇ​വ​ർ​ക്ക് ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ൾ സം​ബ​ന്ധി​ച്ചും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് പ​ള്ളി​യി​ൽ നി​ന്നും പ​ഴ​യ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി റോ​ഡി​ൽ വ​ട​ക്കോ​ട്ട് ഒ​രു വീ​ടി​ന്‍റെ മു​ൻ​വ​ശം വ​രെ ഓ​ടി.

ഈ ​ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ടീ ഷ​ർ​ട്ട് ധ​രി​ച്ച ഒ​രാ​ൾ നി​ൽ​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment