ക്ലീ​നിം​ഗ് ക​ഴി​ഞ്ഞു, സ്‌​ക്രീ​നു​ക​ളും റെഡി; വെള്ളിത്തിരയിലെ ആരവങ്ങൾക്കായി സിനിമാ തിയറ്ററുകൾ ഒരുങ്ങി; സ്ക്രീനിൽ ആദ്യമെത്തുന്നത് ഇംഗ്ലീഷ് സിനുകൾ


വൈ​പ്പി​ന്‍: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 24 മു​ത​ല്‍ അ​ട​ച്ചി​ട്ട സി​നി​മാ തിയ​റ്റ​റു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്നു. ക്ലീ​നിം​ഗു​ക​ളും മ​റ്റും പൂ​ര്‍​ത്തി​യാ​ക്കി. നാ​ളെ മു​ത​ലാ​ണ് പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല തീ​യ​റ്റ​റു​ക​ള്‍ 28നാ​കും പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​ത്.

ആ​ധു​നിക​സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ തിയ​റ്റ​റു​ക​ളാ​യ​തി​നാ​ല്‍ പ്രൊ​ജ​ക്ട​റു​ക​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി അ​ട​ഞ്ഞു കി​ട​ന്ന സ​മ​യ​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ തിയറ്ററിൽ ചി​ത്ര​ങ്ങ​ളു​ടെ ട്രെ​യ്‌​ല​റു​ക​ള്‍ ഓ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍​ക്കി​ട​യി​ലും തി​യറ്റർ ഉടമകൾ ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ നി​ല നി​ര്‍​ത്തി​യി​രു​ന്നു.

ജെ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നീ ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ളും ശി​വ​കാ​ര്‍​ത്തി​കേയൻ നാ​യ​ക​നാ​വു​ന്ന ത​മി​ഴ് ചി​ത്രം ഡോ​ക്ട​ര്‍, പ്ര​ഥി​രാ​ജ് ഗ​സ്റ്റ് റോ​ളി​ല്‍ വ​രു​ന്ന ജോ​ജു ചി​ത്ര​മാ​യ സ്റ്റാ​ര്‍ എ​ന്നി​വ​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി ആ​ദ്യം എ​ത്തു​ക.

തു​ട​ര്‍​ന്ന് ദു​ല്‍​ക്ക​ര്‍ സ​ല്‍​മാ​ന്‍റെ കു​റു​പ്പ് എ​ന്ന സി​നി​മ​യും എ​ത്തും. ഇ​തി​നി​ട​യി​ല്‍ അ​ജ​ഗ​ജാ​ന്ത​ര​വും റിലീസിനെത്തുമെന്ന് പറയപ്പെടുന്നു.ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​തു പോ​ലെ ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ലാ​യി ഒ​രു ഷോ​യ്ക്ക് 50 ശ​ത​മാ​നം പേ​രെ മാ​ത്ര​മെ ക​യ​റ്റു​ക​യു​ള്ളു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള്ള സജീ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം തീ​യ​റ്റ​റു​ക​ളി​ലും ഏർപ്പെടുത്തിയിട്ടുണ്ട്.

ആ​ദ്യ ത​രം​ഗ​ത്തി​നു​ശേ​ഷം തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ കു​ടും​ബ പ്രേ​ക്ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ടി​യും ഭ​യ​വും കൂ​ടാ​തെ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടാം ത​രം​ഗം എ​ത്തി​യ​ത്. ന​ല്ല ചി​ത്ര​ങ്ങ​ള്‍ ആ​ണെ​ങ്കി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഭ​യ​പ്പാ​ടി​ല്ലാ​തെ ത​ന്നെ തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ ഇ​ക്കു​റി​യും തീ​യ​റ്റ​റു​ട​മ​ക​ള്‍​ക്കു​ണ്ട്.

മാ​ത്ര​മ​ല്ല ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ളും കോ​വി​ഡ് വാ​ക്‌​സീ​ന്‍ സ്വീ​ക​രി​ച്ച​വ​രാ​യ​തി​നാ​ല്‍ കോ​വി​ഡി​നെ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​പ്പോ​ഴി​ല്ലെ​ന്ന് അ​യ്യ​മ്പി​ള്ളി കെ.​ സി​നി​മാ​സ് ഉ​ട​മ എ.ബി. ഉ​ല്ലാ​സ് പ​റ​യു​ന്നു.ആ​ദ്യ​ത​രം​ഗ​ത്തി​ല്‍ മാ​ര്‍​ച്ച് 23 നു ​അ​ട​ച്ച തീ​യ​റ്റ​റു​ക​ള്‍ ജ​നു​വ​രി​യി​ല്‍ വി​ജ​യ് സി​നി​മ​യു​ടെ റീ​ലീ​സിം​ഗോ​ടെ തു​റ​ന്ന​താ​ണ്.

പി​ന്നീ​ടാ​ണ് ര​ണ്ടാം ത​രം​ഗം എ​ത്തിയതോടെ വീ​ണ്ടും അ​ട​ച്ചു. ഇ​തി​നി​ട​യി​ല്‍ ദി ​പ്രീ​സ്റ്റ്, വ​ണ്‍ എ​ന്നീ ര​ണ്ട് ഹി​റ്റ് മ​മ്മൂ​ട്ടി സി​നി​മ​ക​ളും, മ​ഞ്ജു​വാ​ര്യ​രു​ടെ ച​തു​ര്‍​മു​ഖം, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യാ​ട്ട്, നി​ഴൽ എ​ന്നീ സി​നി​മ​ക​ളും ജ​യ​സൂ​ര്യ​ക്ക് അ​വാ​ര്‍​ഡ് സം​സ്ഥാ​ന അ​വാ​ര്‍​ഡ് വാ​ങ്ങി​ക്കൊ​ടു​ത്ത വെ​ള്ളം എ​ന്ന സി​നി​മ​യു​മാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ദി ​മോ​ര്‍​ട്ട​ല്‍ കോം​പാ​ക്ട് എ​ന്ന ഇം​ഗ്ലീ​ഷ് സി​നി​മ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ച​ത്.

Related posts

Leave a Comment