വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി ! യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…

വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്.

കടയുടമ ധനലക്ഷ്മി ഇവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവതിയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഫൈസല്‍ റഹ്മാന്‍ രക്ഷപ്പെടുകയായിരുന്നു.

ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഫൈസല്‍ റഹ്മാന്‍ അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment