സ്‌റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് വീണ് സ്ത്രീ ! ഞൊടിയിടയില്‍ ചാടിപ്പിടിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പോലീസ്;വീഡിയോ കാണാം…

സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണ സ്ത്രീക്ക് രക്ഷകരായി പോലീസുകാര്‍. നിമിഷത്തിന്റെ വ്യത്യാസത്തിലാണ് യുവതി മരണത്തില്‍ നിന്ന് കരകയറിയത്.

പോലീസുകാര്‍ മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്.

തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ക്കൊപ്പം കൂടി.

Related posts

Leave a Comment