കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് നി​യ​മ​പ്ര​കാ​രം; അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടത് ​കോ​ട​തി​യാണെന്ന്  മ​ന്ത്രി വീ​ണ ജോ​ർ​ജ്


തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ നി​ന്നും കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് നി​യ​മ​പ്ര​കാ​ര​മാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ശി​ശു​ക്ഷേ​മ​സ​മി​തി​യും ചൈ​ൾ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ക​യാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട ത് ​കോ​ട​തി​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദ​ത്ത് ന​ൽ​കി​യ കു​ട്ടി​ക്കും അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ട്. കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം ഈ ​വി​ഷ​യ​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി

Related posts

Leave a Comment