പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ദാ​രി​ദ്ര്യം മ​റ​ച്ചു വയ്ക്കാനു​ള്ള ത​ന്ത്രമെന്ന് കെ​മാ​ല്‍​പാ​ഷ

നെ​ടു​മ്പാ​ശേ​രി: രാ​ജ്യ​ത്തെ ദാ​രിദ്ര്യം മ​റ​ച്ചുവയ്ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍െ​റ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് ജ​സ്റ്റി​സ് ബി. ​ക​മാ​ല്‍​പാ​ഷ. വി​ശ​ക്കു​ന്ന​വ​ന്‍ ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ക്യു​നി​ല്‍​ക്കു​മ്പോ​ള്‍ സ​മീ​പ​ത്ത് അ​ടി​യു​ണ്ടാ​ക്കി ശ്ര​ദ്ധ​തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്നും ക​മാ​ല്‍​പാ​ഷ പ​റ​ഞ്ഞു.

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​മ​ത്തി​നെ​തി​രെ നെ​ടു​മ്പാ​ശേ​രി മേ​ഖ​ല മ​ഹ​ല്ല് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​ക്ക് ശേ​ഷം കു​ന്നു​ക​ര ക​വ​ല​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നു​ക​ര ജു​മാ​മ​സ്ജി​ദ് ഇ​മാം സി.​എം. അ​ബ്ദു​ല്ല ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ എം.​എ. സു​ധീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. 11 മ​ഹ​ല്ലു​ക​ളി​ലു​ള്ള​വ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്.

Related posts