മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബഷീറിന്‍റെ മരണം;  ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക്   റിപ്പോർട്ട്


തിരുവനന്തപുരം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫി​സി​ക്സ് ഡി​വി​ഷ​ന്റേ​ത് ഒ​ഴി​കെ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ലാ​ബ് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​യി അ​ന്വേ​ഷ​ണ സം​ഘം വെ​ള്ള​യ​മ്പ​ല​ത്തെ കെ​എ​ഫ്സി​ക്ക് മു​ന്നി​ല്‍ നി​ന്നു​ള്ള ദൃ​ശ്യം ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ന​ല്‍​കി​യി​രു​ന്നു. ഈ ​ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​നാ​ലാ​ണ് വാ​ഹ​നം അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം സം​ബ​ന്ധി​ച്ച എ​ന്‍​എ​ബി​എ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍റെ പു​തി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ത​യ്യാ​റാ​ക്കേ​ണ്ട അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഇ​നി ന​ല്‍​കാ​നു​ള്ള​ത്. ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ നി​ന്നു​ള്ള ഫ​ലം വൈ​കു​ന്ന​തു​കൊ​ണ്ടാ​ണ് കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ വൈ​കു​ന്ന​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts