സി​എം​ആ​ര്‍​എ​ല്‍-എ​ക്‌​സാ​ലോ​ജി​ക് ക​രാ​ർ; എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് കോടതി പരിഗണിക്കും

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍ എ​ക്‌​സാ​ലോ​ജി​ക് ക​രാ​റി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹ​ര്‍​ജി​യി​ല്‍ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വ​ഷ​ണം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും.

എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​ഐ​ഡി​സി ന​ല്‍​കി​യ ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര കോ​ര്‍​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം ഇ​ന്ന് മ​റു​പ​ടി ന​ല്‍​കി​യേ​ക്കും. ബു​ക്ക് ഓ​ഫ് അ​ക്കൗ​ണ്ട്‌​സ് ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​എ​സ്‌​ഐ​ഡി​സി​യും വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യേ​ക്കും.

കെ​എ​സ്‌​ഐ​ഡി​സി​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നാ​ണ് കെ​എ​സ്‌​ഐ​ഡി​സി​യു​ടെ ആ​രോ​പ​ണം.

Related posts

Leave a Comment