കെ​എ​സ് യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം; ക​ന​ത്ത സു​ര​ക്ഷ‍​യി​ൽ സി​എം​എ​സ് കോളജ്


കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജി​ല്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ര്‍​ഷം ആ​ദ്യം കോ​ള​ജി​ലും തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തേ​ക്കും നീ​ണ്ടെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ സ​മാ​ധാ​ന​പ​രം.

പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഇ​ന്ന് കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ള​ജ് പ​രി​സ​ര​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണു സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്.

കോ​ള​ജി​നു മു​ന്നി​ല്‍ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കു​വാ​ന്‍ എ​സ്എ​ഫ്‌​ഐ​യും കെ​എ​സ് യു​വും പ്ര​ത്യേ​ക ക്ര​മീ​ര​ണ​ങ്ങ​ൾ ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​കോ​പ​നം കൂ​ടാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു എ​സ്എ​ഫ്‌​ഐ ആ​രോ​പി​ച്ചു. ത​ങ്ങ​ളെ​യാ​ണു ആ​ക്ര​മി​ച്ച​തെ​ന്നു കെ​എ​സ് യു​വും ആ​രോ​പി​ക്കു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ പു​റ​ത്തു​നി​ന്നെ​ത്തി​യ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് കെ​എ​സ് യു ​ആ​രോ​പി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്പി​ൽ ക​ഴി​ഞ്ഞ​രാ​ത്രി അ​ര​ങ്ങേ​റി​യ സം​ഘ​ര്‍​ഷ​ത്തി​ലും കോ​ള​ജി​നു മു​ന്നി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലും 125 പേ​ര്‍​ക്കെ​തി​രേ വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment