പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മള്‍ സ്വയം നമുക്കായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുന്നതിനോടൊപ്പം തന്നെ മറ്റൊരാള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് കൊടുക്കുവാനും സാധിക്കുന്നതാണ്.
എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു ഓഡറിനെ കുറിച്ച് കൗതുകകരമായ ഒരു വിവരമാണ് സൊമാറ്റോ പങ്ക് വെച്ചിരിക്കുന്നത്.
ഭോപ്പാലില്‍ നിന്നുള്ള അങ്കിത എന്നൊരു യുവതി തന്‍റെ മുന്‍ കാമുകന്‍റെ പേരില്‍ ദിവസം മൂന്ന് തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് ശേഷം ക്യാഷ് ഓണ്‍ ഡെലവറി എന്ന ഓപ്ഷനും നല്‍കി.
ലഭിച്ച ഓര്‍ഡര്‍ പ്രകാരമുള്ള ഭക്ഷണവുമായി സൊമാറ്റോയുടെ ഡെലിവറി ബോയ് സ്ഥത്തെത്തുമ്പോള്‍ യുവാവ് പണം നല്‍കി ഭക്ഷണം വാങ്ങാൻ തയാറാകാതെ തിരിച്ചയയ്ക്കുകയായിരുന്നു. മൂന്നു പ്രാവശ്യം ഇത് തുടര്‍ന്നപ്പോള്‍ സൊമാറ്റോ തന്നെ രംഗത്തെത്തി.
‘അങ്കിത, നിങ്ങളുടെ മുന്‍ കാമുകന്‍റെ മേല്‍ വിലാസത്തിലേക്ക് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷിനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ദയവായി നിര്‍ത്തൂ.. ഇത് മൂന്നാം തവണയാണ് അയാള്‍ പണം അടയ്ക്കാന്‍ തയാറാകാത്തത്’. ഇങ്ങനെയാണ് സൊമാറ്റോ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. ഈ ട്വീറ്റ് പെട്ടന്ന് തന്നെ വൈറലാവുകയും ആളുകള്‍ ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time – he is refusing to pay!
— zomato (@zomato) August 2, 2023