ജാഗ്രത! നിരോധിത വെളിച്ചെണ്ണയുടെ ഉത്പാദനവും വില്‍പ്പനയും വ്യാപകം; ഇതുവരെ നിരോധിച്ചിട്ടുള്ളത് 142 വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍

മ​ല​പ്പു​റം: സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്നു ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി. ​ജ​യ​ശ്രീ അ​റി​യി​ച്ചു.

നി​രോ​ധി​ത വെ​ളി​ച്ചെ​ണ്ണ മ​റ്റു ബ്രാ​ൻ​ഡി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ളി​ച്ചെ​ണ്ണ ക​ന്പ​നി​ക​ളു​ടെ പേ​രി​ലും മ​റ്റു എ​ണ്ണ​ക​ളോ​ടൊ​പ്പം ചേ​ർ​ത്തും വ്യാ​ജ​ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചും വി​ൽ​ക്കു​ന്ന​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നും വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക,വി​ത​ര​ണ​ക്കാ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത ബ്രാ​ൻ​ഡു​ക​ൾ ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ബ്രാ​ൻ​ഡ് ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സി​ന്‍റെ​യും ശ​രി​പ​ക​ർ​പ്പ് സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ക​യും വേ​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു.

സം​സ്ഥാ​ന​ത്തെ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​ക​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ഒ​രു ബ്രാ​ൻ​ഡ് നെ​യി​മി​ലു​ള​ള വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മേ നി​ർ​മി​ക്കാ​വൂ.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ ജി​ല്ലാ അ​ധി​കാ​രി​യു​ടെ മു​ന്പാ​കെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പു ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം.

അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഒ​രു ബ്രാ​ൻ​ഡു മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​നു​ള​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

മാ​ർ​ച്ച് അ​ഞ്ചി​ന​കം ജി​ല്ല​യി​ൽ ഉ​ത്പാ​ദ​നവും വി​ത​ര​ണവും ന​ട​ത്തു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ ബ്രാ​ൻ​ഡ് നെ​യിം ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്​റ്റന്‍റ് ക​മ്മീ​ഷ​ണ​ർ മു​ന്പാ​കെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ര​ജി​സ്റ്റര്‌ ചെ​യ്യാ​ന്‌ വ​രു​ന്ന​വ​ർ എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ്,ര​ജി​സ്ട്രേ​ഷ​ൻ ശ​രി​പ​ക​ർ​പ്പ്, ബ്രാ​ൻ​ഡ് നെ​യിം തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള രേ​ഖ, പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി ലൈ​സ​ൻ​സ് എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

മാ​ർ​ച്ച് 15ന് ​ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ നി​ർ​മി​ക്കു​ക​യോ, വി​ൽ​ക്കു​ക​യോ, സൂ​ക്ഷി​ക്കു​ക​യോ, വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

142 വ്യാ​ജ വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ളാ​ണ് സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ഇ​തു​വ​രെ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും അം​ഗീ​കൃ​ത ഉ​ത്്പ​ന്ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Related posts

Leave a Comment