‘എ​നി​ക്ക് അ​ഭി​ന​യം പ​തി​യെ സം​ഭ​വി​ക്കേ​ണ്ട​താ​ണ്, ഇ​താ​ണ് എ​ന്‍റെ രീ​തി’

ഹോ​ളി​വു​ഡ് ഓ​ഡി​ഷ​നി​ൽ എ​ല്ലാ​വ​രും വ​ള​രെ സൗ​ഹൃ​ദ​ത്തി​ലാ​ണ് പെ​രു​മാ​റി​യ​ത്. എ​നി​ക്ക് അ​ഭി​ന​യി​ച്ചു കാ​ണി​ക്കാ​ന്‍ അ​വ​ര്‍ ഒ​രു സീ​ന്‍ ത​ന്നു. ആ ​സീ​നി​നു മുമ്പോ അ​തി​നു ശേ​ഷ​മോ എ​ന്താ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു.

ഒ​രു വ​ലി​യ ന​ട​നാ​ണ് ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ന്‍ ആ ​സീ​നി​ല്‍ അ​ഭി​ന​യി​ക്കേ​ണ്ട​ത്. അ​തു​ചെ​യ്ത​പ്പോ​ഴാ​ണ് ഞാ​ന്‍ ഒ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​രു സീ​ന്‍ പെ​ട്ട​ന്ന് അ​ഭി​ന​യി​ക്കാ​ണം എ​ന്നു​പ​റ​ഞ്ഞ് എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ഒ​രു സു​ഹൃ​ത്തു വ​ന്നാ​ല്‍ പോ​ലും എ​നി​ക്ക​തു കൃ​ത്യ​മാ​യി ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല.

എ​നി​ക്ക് അ​ഭി​ന​യം പ​തി​യെ സം​ഭ​വി​ക്കേ​ണ്ട​താ​ണ്. ഇ​താ​ണ് എ​ന്‍റെ രീ​തി. തി​ര​ക്ക​ഥ​യ്‌​ക്കൊ​പ്പം പോ​കു​ന്ന ആ​ള​ല്ല ഞാ​ന്‍. ഒ​രു സി​നി​മ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഏ​റ്റ​വും ഭം​ഗി​യു​ള്ള ഭാ​ഗം അ​തി​ന്‍റെ ചി​ത്രീ​ക​ര​ണ​മാ​ണ്. അ​ത് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ ന​ല്ല ര​സ​ക​ര​വു​മാ​ണ്. -ഫ​ഹ​ദ് ഫാ​സി​ൽ

Related posts

Leave a Comment